അ​ങ്ക​മാ​ലി​യി​ലെ കു​ഞ്ഞ് ആ​രോ​ഗ്യ​വ​തി; ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി വി​ടും
Saturday, July 4, 2020 11:19 AM IST
കോ​ല​ഞ്ചേ​രി: അ​ങ്ക​മാ​ലി​യി​ൽ സ്വ​ന്തം അ​ച്ഛ​നാ​ൽ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പി​ഞ്ചു​കു​ഞ്ഞി​നെ ശ​നി​യാ​ഴ്ച ഡി​സ്ചാ​ർ​ജ് ചെ​യ്യും. ക​ഴി​ഞ്ഞ മാ​സം 18നാ​ണ് കു​ഞ്ഞി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 54 ദിവസം മാ​ത്രം പ്രാ​യ​മാ​യ പെ​ൺ​കു​ഞ്ഞി​നെ സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​ക്കി​യി​രു​ന്നു.

15 ദി​വ​സ​മാ​യി ന്യൂ​റോ ഐ​സി​യു​വി​ൽ തു​ട​രു​ന്ന കു​ഞ്ഞ് ഇ​തി​നോ​ട​കം ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും പ്രി​യ​പ്പെ​ട്ട​വ​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു 12 ഓ​ടെ കു​ഞ്ഞി​നെ അ​മ്മ​യെ ഏ​ൽ​പ്പി​ക്കും. പെ​രു​മ്പാ​വൂ​രി​ന​ടു​ത്ത് പു​ല്ലു​വ​ഴി​യി​ലു​ള്ള സ്നേ​ഹ ജ്യോ​തി ആ​ശ്ര​യ​ഭ​വ​നി​ലാ​യി​രി​ക്കും അ​മ്മ​യും കു​ഞ്ഞും ത​ല്കാ​ലം ക​ഴി​യു​ക. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യും വ​നി​താ ക​മ്മീ​ഷ​നു​മാ​ണ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ കു​ഞ്ഞി​ന്‍റെ അ​മ്മ​യ്ക്ക് ഇ​വി​ടെ മ​റ്റ് ബ​ന്ധു​മി​ത്രാ​ദി​ക​ൾ ആ​രും​ത​ന്നെ ഇ​ല്ല. കു​ഞ്ഞി​നെ ഉ​പ​ദ്ര​വി​ച്ച അ​ച്ഛ​ൻ റി​മാ​ൻ​ഡി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.