ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ ഒ​രു ല​ക്ഷം പിന്നിട്ടു
Friday, July 3, 2020 10:53 PM IST
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച 4329 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​കെ എ​ണ്ണം 1,02,721 ആ​യി.

വെ​ള്ളി​യാ​ഴ്ച മാ​ത്രം 64 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ആ​കെ മ​ര​ണം 1385 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ 42,955 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 58,378 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

സം​സ്ഥാ​ന​ത്ത് ചെ​ന്നൈ ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള ജി​ല്ല. 64,689 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 23,581 ആ​ക്ടീ​വ് കേ​സു​ക​ളാ​ണ് ചെ​ന്നൈ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.