മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇ​ന്ന് 6,364 പേ​ര്‍​ക്ക് കോ​വി​ഡ്
Friday, July 3, 2020 10:35 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷ​ത്തി​ലേക്ക് അടുക്കുന്നു. വെ​ള്ളി​യാ​ഴ്ച മാ​ത്രം 6,364 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ള്‍ 1,92,990 ആ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

24 മ​ണി​ക്കൂ​റി​നി​ടെ 198 പേ​ര്‍ രോ​ഗം ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 8367 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ ചി​കി​ല്‍​സ​യി​ലു​ള്ള​ത് 88,303 പേ​രാ​ണ്. ഇ​തു​വ​രെ 1,04, 687 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി നേ​ടി.

മും​ബൈ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ളു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച മാ​ത്രം 1,375 പോ​സി​റ്റീ​വ് കേ​സു​ക​ളും 73 മ​ര​ണ​വു​മാ​ണ് മും​ബൈ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെയ്ത​ത്. ഇ​തോ​ടെ ജി​ല്ല​യി​ലെ ആ​രെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 81,634 ആ​യി. 4,759 പേ​ര്‍ ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു.

ധാ​രാ​വി​യി​ലും കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച എട്ടു പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 2,309 പേ​ര്‍​ക്കാ​ണ് ധാ​രാ​വി​യി​ല്‍ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.