മു​തി​ര്‍​ന്ന ഇ​ട​തു സ​ഹ​യാ​ത്രി​ക​ന്‍ രൈ​രു നാ​യ​ര്‍ അ​ന്ത​രി​ച്ചു
Friday, July 3, 2020 9:54 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും മു​തി​ര്‍​ന്ന ഇ​ട​തു സ​ഹ​യാ​ത്രി​ക​നു​മാ​യ രൈ​രു നാ​യ​ര്‍(99) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രൈ​രു നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നു​ശോ​ചി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്

പി​തൃ​തു​ല്യ​നാ​യി​രു​ന്നു രൈ​രു നാ​യ​ർ. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ സ​മ​ര​തീ​ക്ഷ്ണ​മാ​യ ച​രി​ത്ര​ത്തി​ൽ നി​ന്ന് വ​ർ​ത്ത​മാ​ന കാ​ല​ത്തി​ലേ​ക്കു​ള്ള ഒ​രു പാ​ല​മാ​ണ് ഇ​ല്ലാ​താ​വു​ന്ന​ത്. ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​മു​ന്ന​ത നേ​താ​ക്ക​ളു​മാ​യും ആ ​കാ​ല​ഘ​ട്ട​ത്തി​ലെ സാ​മൂ​ഹ്യ- സാം​സ്കാ​രി​ക നാ​യ​ക​രു​മാ​യും അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന രൈ​രു​നാ​യ​ർ സ​ഞ്ച​രി​ക്കു​ന്ന ച​രി​ത്ര​പു​സ്ത​കം ത​ന്നെ​യാ​യി​രു​ന്നു. ഭൂ​ത​കാ​ല​ത്തി​ൽ ജീ​വി​ക്കു​ക​യ​ല്ല, ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ വ​ർ​ത്ത​മാ​ന​കാ​ല യാ​ഥാ​ർ​ഥ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ഇ​ന്ധ​ന​മാ​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്. മ​നു​ഷ്യ സ്നേ​ഹ​മാ​യി​രു​ന്നു ആ ​ജീ​വി​ത​ത്തി​ന്‍റെ മു​ഖ​മു​ദ്ര. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.