ഡ​ൽ​ഹി​യി​ൽ 4.7 തീ​വ്ര​ത​യി​ൽ ഭൂ​ച​ല​നം; നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല
Friday, July 3, 2020 9:26 PM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 4.7 തീ​വ​ത്ര രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​നു തെ​ക്കു പ​ടി​ഞ്ഞാ​റാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഭൂ​മി​ക്ക് 35 കി​ലോ​മീ​റ്റ​ര്‍ താ​ഴെ​യാ​ണു ഉ​ത്ഭ​വം.

ഡ​ല്‍​ഹി​ക്ക് പു​റ​മേ ഹ​രി​യാ​ന, രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ്, ച​ണ്ഡി​ഗ​ഡ്, ഉ​ത്ത​ര​പ്ര​ദേ​ശ​ങ്ങ​ളും തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ഭൂ​മി​കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ടു.​എ​ന്നാ​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടി​ല്ല. ഭൂ​മി കു​ലു​ങ്ങി​യെ​ങ്കി​ലും എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.

മൂ​ന്ന് മാ​സ​ത്തി​നി​ടെ പ​തി​നേ​ഴാ​മ​ത്തെ ഭൂ​ച​ല​ന​മാ​ണ് ഡ​ല്‍​ഹി ഉ​ള്‍​ക്കൊ​ളു​ന്ന രാ​ജ്യ​ത​ല​സ്ഥാ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്. ഇ​തി​നി​ടെ ചെ​റി​യ തോ​തി​ല്‍ പ​ല​ത​വ​ണ തു​ട​ര്‍ ച​ല​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.