നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി; പു​തു​ക്കി​യ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Friday, July 3, 2020 8:31 PM IST
ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ അ​വ​സാ​നം ന​ട​ത്താ​നി​രു​ന്ന മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ മാ​റ്റി. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ (നീ​റ്റ്) സെ​പ്റ്റം​ബ​ർ 13ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ഈ ​മാ​സം 26ന് ​ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ച​ത്.

ജോ​യ​ന്‍റ് എ​ന്‍​ട്ര​ന്‍​സ് എ​ക്‌​സാ​മി​നേ​ഷ​ന്‍(​ജെ​ഇ​ഇ മെ​യി​ൻ) പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ ഒ​ന്ന് മു​ത​ൽ ആ​റു വ​രെ ന​ട​ക്കും. ജെ​ഇ​ഇ അ​ഡ്വാ​ൻ​ഡ്സ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 27നും ​ന​ട​ക്കു​മെ​ന്ന് മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ശ് പൊ​ക്രി​യാ​ൽ അ​റി​യി​ച്ചു. ജൂ​ലൈ 18 മു​ത​ൽ 23 വ​രെ ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് നേ​ര​ത്തെ തീ​രു​മാ​നി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷാ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​രീ​ക്ഷാ തീ​യ​തി​ക​ൾ മാ​റ്റി​യ​തെ​ന്ന് ര​മേ​ശ് പൊ​ഖ്റി​യാ​ൽ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.