ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണം: അന്വേഷണം അവസാനിപ്പിച്ച് ശ്രീലങ്കൻ പോലീസ്
Friday, July 3, 2020 7:42 PM IST
കൊ​ളം​ബോ: 2011-ലെ ഏ​ക​ദി​ന ലോ​ക​ക​പ്പ് കി​രീ​ടം ശ്രീ​ല​ങ്ക ഇ​ന്ത്യ​യ്ക്കു വി​റ്റു എ​ന്ന മു​ൻ കാ​യി​ക​മ​ന്ത്രി​യു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് ശ്രീ​ല​ങ്ക​ന്‍ പോ​ലീ​സ്. അ​ന്ന് ടീം ​ക്യാ​പ്റ്റ​നാ​യി​രു​ന്ന കു​മാ​ർ സം​ഗ​ക്കാ​ര, ഫൈ​ന​ലി​ൽ സെ​ഞ്ചു​റി നേ​ടി​യ മ​ഹേ​ള ജ​യ​വ​ർ​ധ​നെ, ഉ​പു​ള്‍ ത​രം​ഗ, മു​ന്‍ ശ്രീ​ല​ങ്ക​ന്‍ ക്യാ​പ്റ്റ​നും സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്ന അ​ര​വി​ന്ദ ഡി​സി​ല്‍​വ എ​ന്നി​വ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ആ​രോ​പ​ണം തെ​ളി​യി​ക്കു​ന്ന യാ​തൊ​രു തെ​ളി​വു​ക​ളും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.

2011ൽ ​ശ്രീ​ല​ങ്ക​ൻ കാ​യി​ക​മ​ന്ത്രി​യാ​യി​രു​ന്ന മ​ഹി​ന്ദാ​ന​ന്ദ അ​ലു​ത്ഗ​മ​ഗെ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ര്‍​ട്ട് കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​ക്കു​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ത​ല​വ​ന്‍ ജ​ഗ​ത് ഫൊ​ന്‍​സേ​ക മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ക​ളി​ക്കാ​രെ ഇ​നി​യും ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും ടീം ​അം​ഗ​ങ്ങ​ളെ മു​ഴു​വ​നും വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ക എ​ന്ന​ത് അ​നാ​വ​ശ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​നാ​യാ​സം ജ​യി​ക്കേ​ണ്ട ഫൈ​ന​ൽ മ​ത്സ​രം ‘ശ്രീ​ല​ങ്ക ഇ​ന്ത്യ​യ്ക്ക് ‘വി​റ്റു’ എ​ന്ന് ആ​രോ​പ​ണ​മു​ന്ന​യി​ച്ച അ​ലു​ത്‌​ഗ​മ​ഗെ പി​ന്നീ​ട് പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ മ​യ​പ്പെ​ട്ട നി​ല​പാ​ടാ​ണു സ്വീ​ക​രി​ച്ച​ത്. ഒ​ത്തു​ക​ളി​യെ​ന്ന​തു ത​ന്‍റെ സം​ശ​യ​മാ​ണെ​ന്നും അ​തു തെ​ളി​യി​ക്കേ​ണ്ട​തു പോ​ലീ​സി​ന്‍റെ ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം തി​രു​ത്തി. മും​ബൈ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ൽ കാ​ണാ​ൻ അ​ന്ന​ത്തെ ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് മ​ഹി​ന്ദ രാ​ജ​പ​ക്സെ​യ്ക്കൊ​പ്പം അ​ലു​ത്ഗ​മ​ഗെ​യും എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.