ജോ​സ് പ​ക്ഷ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ട് അ​നു​സ​രി​ച്ച് സമീപനം: കോ​ടി​യേ​രി
Friday, July 3, 2020 5:15 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ് പ​ക്ഷ​ത്തെ പു​റ​ത്താ​ക്കി​യ​ത് യു​ഡി​എ​ഫി​നെ ശി​ഥി​ല​മാ​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ജോ​സ് വി​ഭാ​ഗ​വു​മാ​യി എ​ൽ​ഡി​എ​ഫ് ഒ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ല. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം സ്വീ​ക​രി​ക്കു​ന്ന രാ​ഷ്ട്രീ​യ നി​ല​പാ​ട് അ​നു​സ​രി​ച്ച് എ​ൽ​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

എ​ൽ​ഡി​എ​ഫി​ൽ ചേ​ര​ണ​മെ​ന്ന താ​ല്പ​ര്യം ജോ​സ് പ​ക്ഷം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല. എ​ന്ത് നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കാ​ൻ പോ​കു​ന്ന​ത് എ​ന്നു​ള്ള​ത് അ​വ​ർ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ എ​ന്തു​രാ​ഷ്ട്രീ​യ നി​ല​പാ​ടാ​ണ് അ​വ​ർ എ​ടു​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​വു​ക​യു​ള്ളൂ. അ​വ​രെ​ടു​ക്കു​ന്ന രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ നോ​ക്കി​യാ​യി​രി​ക്കും ആ ​പാ​ർ​ട്ടി​യോ​ടു​ള​ള എ​ൽ​ഡി​എ​ഫി​ന്‍റെ സ​മീ​പ​ന​മെ​ന്നും കോ​ടി​യേ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സ് ജ​ന​പി​ന്തു​ണ​യു​ള്ള ക​ക്ഷി​യെ​ന്നും കോ​ടി​യേ​രി ആ​വ​ർ​ത്തി​ച്ചു. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​ത് കൊ​ണ്ട് പി​ന്തു​ണ ന​ഷ്ട​മാ​യി എ​ന്നി​ല്ല. ഒ​രോ ക​ക്ഷി​ക്കും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ടാ​കും. സി​പി​ഐ​യോ​ട് കൂ​ടി ആ​ലോ​ചി​ച്ചേ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.