സ്റ്റെ​ർ​ലിം​ഗ് ബ​യോ​ടെ​ക് കേ​സ്: അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ മൂ​ന്നാം ത​വ​ണ​യും ഇ​ഡി ചോ​ദ്യം​ചെ​യ്തു
Friday, July 3, 2020 6:14 AM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ മൂ​ന്നാം ത​വ​ണ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ഡ​ൽ​ഹി​യി​ലെ പ​ട്ടേ​ലി​ന്‍റെ വ​സ​തി​യി​ൽ​വ​ച്ചാ​യി​രു​ന്നു ഇ​ന്ന​ലെ ചോ​ദ്യം​ചെ​യ്യ​ൽ. ജൂ​ൺ 27നും 30​നും പ​ട്ടേ​ലി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

വ​ഡോ​ദ​ര ആ​സ്ഥാ​ന​മാ​യു​ള്ള സ്റ്റെ​ർ​ലിം​ഗ് ബ​യോ​ടെ​ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യു​ടെ പ്ര​മോ​ട്ടേ​ഴ്സും സ​ന്ദേ​ശ​ര സ​ഹോ​ദ​ര​ന്മാ​രു​ടെ ബാ​ങ്ക് ത​ട്ടി​പ്പ് എ​ന്നി​വ​യു​മാ​യി പ​ട്ടേ​ലി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ഫെ​യ്സ​ൽ പ​ട്ടേ​ലി​നെ​യും മ​രു​മ​ക​ൻ ഇ​ർ​ഫാ​ൻ അ​ഹ​മ്മ​ദ് സി​ദ്ദി​ഖി​യെ​യും ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.