ത​മി​ഴ്നാ​ട്ടി​ലെ ക​സ്റ്റ​ഡി മ​ര​ണം: പ്ര​തി​ക​ളാ​യ മൂ​ന്നു പോ​ലീ​സു​കാ​രെ റി​മാ​ൻ​ഡ് ചെ​യ്തു
Friday, July 3, 2020 3:58 AM IST
തൂ​ത്തു​ക്കു​ടി: സാ​ത്താ​ൻ​കു​ള​ത്ത് അ​ച്ഛ​നും മ​ക​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു പോ​ലീ​സു​കാ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ​വ്യാ​ഴാ​ഴ്ച അ​റ​സ്റ്റി​ലാ​യ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ധ​ർ, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ മു​രു​ക​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യാ​ണ് തൂ​ത്തു​ക്കു​ടി ജി​ല്ലാ കോ​ട​തി 15 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​സ്ഐ ര​ഘു ഗ​ണേ​ശി​നെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രമാണ് കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തത്. കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​തെ മൊ​ബൈ​ൽ ക​ട തു​റ​ന്നു​വ​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് ജ​യ​രാ​ജി​നെ​യും ബെ​നി​ക്സി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും അ​ന്ത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.