തൂ​ത്തു​ക്കു​ടി​യി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ശ്വാ​സം​മു​ട്ടി നാ​ല് പേ​ർ മ​രി​ച്ചു
Friday, July 3, 2020 2:51 AM IST
തൂ​ത്തു​ക്കു​ടി: ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ശ്വാ​സം​മു​ട്ടി നാ​ല് പേ​ർ മ​രി​ച്ചു. തൂ​ത്തു​ക്കു​ടി​യി​ലെ സെ​കാ​ര​കു​ടി​യി​ലാ​ണ് സം​ഭ​വം. ടാ​ങ്കി​നു​ള്ളി​ലെ വി​ഷ​വാ​ത​കം ശ്വ​സി​ച്ചാ​ണ് ഇ​വ​ർ മ​രി​ച്ച​ത്.

നാ​ലു​പേ​രും ഒ​ന്നൊ​ന്നാ​യി കു​ഴ​ഞ്ഞു​വീ​ഴു​ക​യും സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​ര​ണ​മ​ട​യു​ക​യു​മാ​യി​രു​ന്നു. പോലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.