രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​റു ല​ക്ഷം; രാ​ജ്യ​ത്തെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ
Thursday, July 2, 2020 8:11 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ ഉ​ട​ൻ തു​റ​ക്കും. താ​ജ്മ​ഹ​ൽ, ചെ​ങ്കോ​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള സ്മാ​ര​ക​ങ്ങ​ളാ​ണു തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കു​ക. മാ​ർ​ച്ചി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

അ​തേ​സ​മ​യം, പു​രാ​വ​സ്തു ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം രാ​ജ്യ​ത്തെ 3400 സ്മാ​ര​ക​ങ്ങ​ൾ മാ​ർ​ച്ച് പ​തി​നേ​ഴി​നു മു​ന്പു​ത​ന്നെ അ​ട​ച്ചി​രു​ന്നു. 820 സ്മാ​ര​ക​ങ്ങ​ൾ ഇ​പ്പോ​ൾ തു​റ​ന്നു​ന​ൽ​കി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ പു​തി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടു​ത്ത ആ​ഴ്ച തു​റ​ക്കും.

അ​തേ​സ​മ​യം, ഈ ​സ്മാ​ര​ക​ങ്ങ​ൾ തു​റ​ന്നു​ന​ൽ​ക​ണോ എ​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു തീ​രു​മാ​നം കൈ​ക്കൊ​ള്ള​മാ​മെ​ന്നും കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി പ്ര​ഹ്ളാ​ദ് സിം​ഗ് പ​ട്ടേ​ൽ ട്വീ​റ്റ് ചെ​യ്തു.

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​റു ല​ക്ഷം പി​ന്നി​ടു​ന്പോ​ഴാ​ണു ജ​ന​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്ന ഇ​ട​ങ്ങ​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.