ബോ​ട്സ്വാ​ന​യി​ൽ മൂ​ന്നു മാ​സ​ത്തി​നി​ടെ ച​രി​ഞ്ഞ​ത് 360 ആ​ന​ക​ൾ; ദു​രൂ​ഹ​ത ബാ​ക്കി
Thursday, July 2, 2020 6:42 PM IST
ഗാ​ബ​റോ​ണ്‍: മൂ​ന്നു മാ​സ​ത്തി​നി​ടെ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബോ​ട്സ്വാ​ന​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് 360 ആ​ന​ക​ളെ. വ​ന​മേ​ഖ​ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ആ​ന​ക​ളു​ടെ ക​ണ​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്നു വ​നം സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

അ​രു​വി​ക​ൾ​ക്ക് അ​ടു​ത്താ​ണു ചി​ല അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ചി​ല​തു കൊ​ന്പു​കു​ത്തി​യ നി​ല​യി​ലാ​യി​രു​ന്നെ​ന്നും യു​ണൈ​റ്റ​ഡ് കിം​ഗ്ഡം ചാ​രി​റ്റി നാ​ഷ​ണ​ൽ പാ​ർ​ക്ക് റെ​സ്ക്യൂ ഡ​യ​റ​ക്ട​ർ നി​യാ​ൽ മ​ക് കാ​ൻ പ​റ​ഞ്ഞു. ജീ​വ​നോ​ടെ ക​ണ്ടെ​ത്തി​യ ആ​ന​ക​ൾ മി​ക്ക​തും അ​വ​ശ​നി​ല​യി​ലാ​ണ്. ഒ​രു ആ​ന ദി​ശ മ​റ​ന്നു തു​ട​ർ​ച്ച​യാ​യി വ​ട്ടം​ചു​റ്റി ന​ട​ക്കു​ക​യാ​യി​രു​ന്നു.

ആ​ന​ക​ളു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കാ​ട്ടി​ലെ മ​റ്റു ജീ​വി​ക​ളെ ഈ ​പ്ര​ശ്നം ബാ​ധി​ച്ചി​ട്ടു​മി​ല്ല. ആ​ന​ക​ളു​ടെ ജ​ഡം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

മേ​യ് മു​ത​ലാ​ണ് ആ​ന​ക​ൾ ച​രി​ഞ്ഞു​തു​ട​ങ്ങി​യ​ത്. ബോ​ട്സ്വാ​ന​യി​ൽ മാ​ത്രം 1.3 ല​ക്ഷം ആ​ഫ്രി​ക്ക​ൻ ആ​ന​ക​ളു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്. ഭൂ​ഖ​ണ്ഡ​ത്തി​ലെ മ​റ്റേ​തൊ​രു രാ​ജ്യ​ത്തെ​യും​കാ​ൾ കൂ​ടു​ത​ലാ​ണി​ത്. ജ​ഡാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ഒ​ക്ക​വാം​ഗോ ഡെ​ൽ​റ്റ​യി​ലാ​ണു രാ​ജ്യ​ത്തെ ആ​ന​ക​ളു​ടെ 10 ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​വും വ​സി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.