പ്ര​തി​ക​ര​ണ​ത്തി​ൽ സ​ന്തോ​ഷം; ഇ​ട​ത് പാ​ല​ത്തി​ൽ ക​യ​റാ​തെ ജോ​സ്
Thursday, July 2, 2020 12:26 PM IST
കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് സ്വാ​ധീ​ന​മു​ള്ള പാ​ർ​ട്ടി​യാ​ണെ​ന്ന ഇ​ട​ത് നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​ൽ സ​ന്തോ​ഷ​മെ​ന്ന് ജോ​സ് കെ. ​മാ​ണി. എ​ന്നാ​ൽ മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച് നി​ല​പാ​ട് എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സി​ന് അ​ടി​ത്ത​റ ഉ​ള്ള​തു​കൊ​ണ്ടാ​ണ് കോ​ടി​യേ​രി അ​ത്ത​ര​ത്തി​ൽ പ​റ​ഞ്ഞ​ത്. ഇ​ട​ത് നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​ൽ സ​ന്തോ​ഷ​മേ​യു​ള്ളു. യു​ഡി​എ​ഫ് ത​ങ്ങ​ളോ​ട് കാ​ട്ടി​യ​ത് വ​ലി​യ അ​നീ​തി​യാ​ണ്. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും. എ​ന്നാ​ൽ ഇ​പ്പോ​ൾ ഒ​രു ക​ക്ഷി​യു​മാ​യും ച​ർ​ച്ച ന​ട​ത്തു​ക​യോ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ൽ എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ല. ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യി​ൽ നി​ന്ന് പു​റ​ത്താ​യാ​ലും ത​ങ്ങ​ൾ യു​പി​എ​യു​ടെ ഭാ​ഗ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സി​ൽ മു​ൻ​പും പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടി​ട്ടു​ണ്ട്. ജോ​സ​ഫ് മൂ​ന്ന് ദി​വ​സം മു​ൻ​പ് പ​റ​ഞ്ഞ​താ​ണ് യു​ഡി​എ​ഫ് ആ​വ​ർ​ത്തി​ച്ച​ത്. എ​ന്തെ​ങ്കി​ലും കൂ​ട്ടു​കെ​ട്ട് ഉ​ണ്ടോ എ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.