പുറത്താക്കിയതല്ല പുറത്തുപോയത്, മു​ന്ന​ണി പ്ര​വേ​ശം അ​ന​ന്തം അ​ജ്ഞാ​തം: ജോസിനെതിരെ ജോ​സ​ഫ്
Thursday, July 2, 2020 11:06 AM IST
കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗം യു​ഡി​എ​ഫി​ൽ​നി​ന്നും സ്വ​യം പു​റ​ത്തു​പോ​യ​താ​ണെ​ന്ന് പി.​ജെ ജോ​സ​ഫ്. യു​ഡി​എ​ഫ് പു​റ​ത്താ​ക്കി എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. മു​ന്ന​ണി ധാ​ര​ണ പാ​ലി​ക്കാ​ത്ത ജോ​സ് കെ.​മാ​ണി സ്വ​യം പു​റ​ത്തു​പോ​യ​താ​ണെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

ജോ​സ് പു​റ​ത്തു​പോ​യ​ത് വേ​റെ കു​റെ ധാ​ര​ണ​ക​ൾ​ക്കാ​ണ്. ഇ​ട​തു​മു​ന്ന​ണി​യു​മാ​യി കൂ​ട്ടു​കെ​ട്ടു​ണ്ടാ​വാം, എ​ൻ​ഡി​എ​യു​മാ​യും കു​ട്ടു​കെ​ട്ടു​ണ്ടാ​വാം. ജോ​സി​ന്‍റെ തി​രി​യ​ൽ അ​ന​ന്തം അ​ജ്ഞാ​ത​മാ​ണെ​ന്നും ജോ​സ​ഫ് പ​രി​ഹ​സി​ച്ചു.

ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​ള​കു​ക​യാ​ണെ​ന്ന് ജോ​സ​ഫ് ആ​രോ​പി​ച്ചു. ജോ​സ് വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ഇ​ന്നും രാ​ജി ഉ​ണ്ടാ​കും. കോ​ട്ട​യ​ത്തു നി​ന്നും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും കൂ​ടു​ത​ൽ നേ​താ​ക്ക​ൾ പു​റ​ത്ത് വ​രു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

ജോ​സി​ന് ന​ല്ല കു​ട്ടി​യാ​യി ധാ​ര​ണ പാ​ലി​ച്ച് വേ​ണ​മെ​ങ്കി​ൽ യു​ഡി​എ​ഫി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ ഇ​പ്പോ​ഴും അ​വ​സ​രം ഉ​ണ്ട്. എ​ന്നാ​ൽ രാ​ജി വ​ക്കു​ക​യും ഇ​ല്ല ച​ര്‍​ച്ച​ക്കു​മി​ല്ലെ​ന്ന ജോ​സി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ എ​ല്ലാം വ്യ​ക്ത​മാ​ണ്. എ​ൽ​ഡി​എ​ഫ് എ​ത്ര സീ​റ്റ് ന​ൽ​കി​യാ​ലും ജോ​സ് വി​ഭാ​ഗം വി​ജ​യി​ക്കി​ല്ലെ​ന്നും ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.