ട്രം​പി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ
Thursday, July 2, 2020 6:11 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രൂ ക്യു​മോ. കോ​വി​ഡ് വൈ​റ​സ് രാ​ജ്യ​ത്താ​ക​മാ​നം ഏ​റ്റ​വും മോ​ശ​മാ​യ അ​വ​സ്ഥ​യാ​ണ് വി​ത​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും ക്യൂ​മോ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​സി​ഡ​ന്‍റ് ട്രം​പ് ആ​ദ്യ ദി​വ​സം മു​ത​ൽ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​ർ​മാ​രെ​ല്ലാം ട്രം​പി​നെ​യാ​ണ് അ​നു​സ​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ നി​ര​വ​ധി റി​പ്പ​ബ്ല​ക്ക​ൻ​മാ​ർ മാ​സ്ക് ധ​രി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​ണെ​ന്നും ക്യൂ​മോ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ തു​റ​ന്ന​ടി​ച്ചു.

ആ​ദ്യ​ദി​നം മു​ത​ൽ ശാ​സ്ത്രീ​യ ക​ണ്ടെ​ത്ത​ലു​ക​ളെ ഉ​ൾ​പ്പെ​ടെ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ത​ക​ളെ​ല്ലാം നി​രാ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ട്രം​പ് ജീ​വി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.