കോ​വി​ഡ്: ത​മി​ഴ്നാ​ട്ടി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 63 മ​ര​ണം
Wednesday, July 1, 2020 10:49 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 1264 ആ​യി. ഇ​ന്ന് 3882 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ൾ 94,049 ആ​യി.

ചെ​ന്നൈ​യി​ൽ മാ​ത്രം 2182 പേ​ർ​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്. ബു​ധ​നാ​ഴ്ച രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 16 പേ​ര്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 59 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്.

ഇ​തി​നി​ടെ, തെ​ല​ങ്കാ​ന​യി​ലും ഇ​ന്ന് ആ​യി​ര​ത്തി​ല​ധി​കം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 1018 പേ​ർ​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ ഏ​ഴു മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.