വാ​ഹ​നാ​പ​ക​ട ഇ​ര​ക​ൾ​ക്ക് സൗ​ജ​ന്യ​ചി​കി​ത്സ; കേ​ന്ദ്രം റി​പ്പോ​ർ​ട്ട് തേ​ടി
Wednesday, July 1, 2020 6:00 PM IST
ന്യൂ​ഡ​ൽ​ഹി: വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഇ​ര​ക​ളാ​കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം തേ​ടി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം ക​ത്ത​യ​ച്ചു. ഈ ​മാ​സം പ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഇ​ര​ക​ളാ​കു​ന്ന​വ​ർ​ക്ക് മോ​ട്ടോ​ർ​വാ​ഹ​ന അ​പ​ക​ട​ഫ​ണ്ട് രൂ​പീ​ക​രി​ക്കാ​നാ​ണ് കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നീ​ക്കം. പ​ദ്ധ​തി​യ​നു​സ​രി​ച്ച് വാ​ഹ​നാ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​യാ​ൾ​ക്ക് 2.5 ല​ക്ഷം രൂ​പ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും.

പ്ര​തി​വ​ർ​ഷം അ​ഞ്ചു ല​ക്ഷം റോ​ഡ​പ​ക​ട​ങ്ങ​ൾ ഇ​ന്ത്യ​യി​ലു​ണ്ടാ​കു​ന്ന​തി​നാ​ൽ ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. ഇ​തി​ൽ 1.5 ല​ക്ഷം ആ​ളു​ക​ൾ മ​ര​ണ​പ്പെ​ടു​ക​യും മൂ​ന്നു ല​ക്ഷ​ത്തോ​ളം പേ​ർ വി​ക​ലാം​ഗ​രാ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​താ​ഗ​ത ചു​മ​ത​ല​യു​ള്ള പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്കാ​ണ് കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രാ​ല​യം ക​ത്തു ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.