ബ്ലാ​ക്‌മെ​യി​ല്‍ സം​ഘം അ​നു സി​ത്താ​ര​യു​ടെ​ ന​ന്പ​ർ ചോ​ദി​ച്ചി​രു​​ന്നു: ഷാ​ജി പ​ട്ടി​ക്ക​ര; കു​റി​പ്പ്
Wednesday, July 1, 2020 5:23 PM IST
കൊ​ച്ചി: ന​ടി ഷം​ന കാ​സി​മി​ൽ​നി​ന്നു പ​ണം ത​ട്ടാ​നും ശ്ര​മി​ച്ച സം​ഘ​ത്തി​നു താ​നാ​ണ് ഫോ​ണ്‍ ന​ന്പ​റു​ക​ൾ ന​ൽ​കി​യ​തെ​ന്ന് പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ ഷാ​ജി പ​ട്ടി​ക്ക​ര. സി​നി​മാ നി​ർ​മാ​താ​ക്ക​ളെ​ന്ന വ്യാ​ജേ​ന​യാ​ണ് സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ ത​ന്നെ വി​ളി​ച്ച​തെ​ന്നും ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​ടേ​യും, ഷം​ന കാ​സി​മി​ന്‍റെ​യും അ​നു സി​ത്താ​ര​യു​ടെ​യും ന​ന്പ​ർ ചോ​ദി​ച്ചി​രു​ന്നെ​ന്നും ഷാ​ജി പ​ട്ടി​ക്ക​ര ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഷാ​ജി പ​ട്ടി​ക്ക​ര​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

പ്രി​യ സു​ഹൃ​ത്തു​ക്ക​ളെ, ന​ടി ഷം​ന കാ​സി​മി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​കു​വാ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്തു ക​ഴി​ഞ്ഞു​വെ​ന്ന വാ​ർ​ത്ത പ​ത്ര​ത്തി​ൽ ക​ണ്ടു. പ്ര​തി​ക​ളി​ൽ സി​നി​മാ​രം​ഗ​ത്തെ ആ​രും ത​ന്നെ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണ്. ഈ ​പ്ര​തി​ക​ളി​ൽ ഒ​രാ​ൾ അ​ഷ്ക്ക​ർ അ​ലി എ​ന്ന വ്യാ​ജ പേ​രി​ൽ സി​നി​മ നി​ർ​മാ​താ​വ് എ​ന്ന നി​ല​യി​ൽ മാ​ർ​ച്ച് 22ാം തീ​യ​തി എ​ന്നെ ഫോ​ണി​ൽ വി​ളി​ച്ച് പ​രി​ച​യ​പ്പെ​ടു​ക​യു​ണ്ടാ​യി.

ഒ​രു സി​നി​മ ചെ​യ്യു​വാ​ൻ ആ​ഗ്ര​ഹ​മു​ണ്ട് എ​ന്നും, പ​ണം ഒ​രു പ്ര​ശ്ന​മ​ല്ല പ​ക്ഷേ സി​നി​മ പെ​ട്ടെ​ന്ന് ന​ട​ക്ക​ണം എ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു സം​വി​ധാ​യ​ക​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ ഞാ​ൻ വാ​ട്ട്സ​പ്പി​ൽ അ​യ​ച്ചു​കൊ​ടു​ത്തു. അ​വ​ർ ത​മ്മി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു. ഫോ​ണി​ലൂ​ടെ ത​ന്നെ ഒ​രു ക​ഥ​യും പ​റ​ഞ്ഞു. പി​റ്റേ ദി​വ​സം അ​ഷ്ക്ക​ർ അ​ലി എ​ന്ന ഇ​യാ​ൾ എ​ന്നെ വി​ളി​ക്കു​ക​യും ക​ഥ ഇ​ഷ്ട​പ്പെ​ട്ടു എ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. തൊ​ട്ട​ടു​ത്ത ദി​വ​സം ഇ​യാ​ൾ വി​ളി​ച്ച് ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​ടേ​യും,ഷം​ന കാ​സി​മി​ന്‍റെ​യും ന​ന്പ​ർ ചോ​ദി​ച്ചു.

ഞാ​ൻ അ​ത് വാ​ട്ട്സ​പ്പി​ൽ അ​യ​ച്ചു​കൊ​ടു​ത്തു. ഇ​വി​ടെ ഇ​ദ്ദേ​ഹ​മ​ല്ല, മ​റ്റൊ​രാ​ൾ ചോ​ദി​ച്ചാ​ലും പ്ര​ത്യേ​കി​ച്ച്, സി​നി​മാ​ക്കാ​ര​നാ​ണെ​ങ്കി​ൽ ഏ​ത് പാ​തി​രാ​ത്രി​യി​ലും ന​ന്പ​ർ കൊ​ടു​ക്കു​ന്ന ഒ​രാ​ളാ​ണ് ഞാ​ൻ. ക​ഴി​ഞ്ഞ എ​ത്ര​യോ വ​ർ​ഷ​ങ്ങ​ളാ​യി മ​ല​യാ​ള സി​നി​മ​യി​ൽ ആ​ധി​കാ​രി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഫി​ലിം ഡ​യ​റ​ക്ട​റി പു​റ​ത്തി​റ​ക്കു​ന്ന​തും ഞാ​നാ​ണ്. ഞാ​ൻ സം​വി​ധാ​യ​ക​ന്‍റെ ന​ന്പ​ർ കൊ​ടു​ത്ത ശേ​ഷം,ഇ​യാ​ൾ നി​ര​ന്ത​രം ആ ​സം​വി​ധാ​യ​ക​നെ വി​ളി​ക്കു​ക​യും, സം​വി​ധാ​യ​ക​നോ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ 25 ല​ക്ഷം രൂ​പ ഇ​ട​ട്ടെ എ​ന്ന് ചോ​ദി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ അ​ത് വേ​ണ്ടെ​ന്ന് ആ ​സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു. അ​തി​ന​ടു​ത്ത ദി​വ​സം ഇ​യാ​ൾ എ​ന്നെ വി​ളി​ച്ച് ന​ടി അ​നു സി​ത്താ​ര​യു​ടെ ന​ന്പ​ർ ചോ​ദി​ച്ചു. ഞാ​ൻ അ​പ്പോ​ൾ അ​നു​സി​ത്താ​ര​യു​ടെ പി​താ​വ് സ​ലാം ക​ൽ​പ്പ​റ്റ​യു​ടെ ന​ന്പ​ർ കൊ​ടു​ത്തു. സ​ലാം​ക്ക എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. മാ​ത്ര​മ​ല്ല അ​നു​സി​ത്താ​ര ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് ഞാ​ൻ പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​റാ​യ പൊ​ട്ടാ​സ് ബോം​ബ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ്.​അ​തു മാ​ത്ര​മ​ല്ല,അ​നു സി​ത്താ​ര​യു​ടെ അ​നു​ജ​ത്തി അ​നു സോ​നാ​ര ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​തും ഞാ​ൻ ക​ണ്‍​ട്രോ​ള​റാ​യ ക്ഷ​ണം എ​ന്ന ചി​ത്ര​ത്തി​ലാ​ണ്.

സ​ലാം​ക്ക എ​ന്നെ വി​ളി​ച്ച് ഇ​ങ്ങ​നെ അ​ഷ്ക്ക​ർ അ​ലി എ​ന്ന ഒ​രു നി​ർ​മാ​താ​വ് വി​ളി​ച്ചി​രു​ന്നു എ​ന്നും, അ​വ​രു​ടെ സി​നി​മ​യി​ലെ നാ​യി​കാ വേ​ഷം സം​സാ​രി​ക്കാ​നാ​ണ് എ​ന്നും,ബാ​ക്കി കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ൾ സം​സാ​രി​ക്കൂ..​പ​റ്റി​ല്ലെ​ങ്കി​ൽ വി​ട്ടോ​ളൂ എ​ന്നും പ​റ​ഞ്ഞു. അ​തി​ന് ശേ​ഷം,ചി​ത്രം ചെ​യ്യാ​മെ​ന്നേ​റ്റ സം​വി​ധാ​യ​ക​ൻ എ​ന്നെ വി​ളി​ച്ച് ഇ​വ​രു​ടെ രീ​തി അ​ത്ര ക​ണ്ട് ശ​രി​യ​ല്ല എ​ന്നു പ​റ​ഞ്ഞു.​അ​ങ്ങ​നെ​യെ​ങ്കി​ൽ ആ ​പ്രൊ​ജ​ക്റ്റ് ചെ​യ്യ​ണ്ട എ​ന്ന് ഞാ​നും പ​റ​ഞ്ഞു. അ​ത് അ​വി​ടെ അ​വ​സാ​നി​ച്ചു.

അ​ത് പ​റ​യു​ന്ന​ത് 2020 മേ​യ് 3 ന് ​ആ​ണ്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ 2020 മാ​ർ​ച്ച് 19 മു​ത​ൽ ജൂ​ണ്‍ 28 വ​രെ കോ​ഴി​ക്കോ​ട് ടൗ​ണ്‍ വി​ട്ട് ഒ​രു സ്ഥ​ല​ത്തും ഞാ​ൻ പോ​യി​ട്ടി​ല്ല. എ​ന്നെ വി​ളി​ച്ച ഈ ​പ്ര​തി​യെ മു​ൻ​പ് നേ​രി​ട്ട് കാ​ണു​ക​യോ,അ​ല്ലാ​തെ മ​റ്റു​ള്ള പ​രി​ച​യ​മോ എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​തു​മി​ല്ല. ഇ​ദ്ദേ​ഹ​ത്തെ ഞാ​ൻ നേ​രി​ട്ട് കാ​ണു​ന്ന​ത് ജൂ​ണ്‍ 29ന് ​എ​റ​ണാ​കു​ളം വെ​സ്റ്റ് ട്രാ​ഫി​ക്ക് പൊ​ലീ​സ് ഓ​ഫീ​സി​ൽ വ​ച്ചാ​ണ്. പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചു. എ​ന്‍റെ മ​റു​പ​ടി രേ​ഖ​പ്പെ​ടു​ത്തി.​ഞാ​ൻ തി​രി​ച്ച് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​രു​ക​യും ചെ​യ്തു.​ജൂ​ണ്‍ 30 ന് ​എ​ന്നെ ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി വി​ളി​ക്കു​ക​യും എ​ന്നോ​ടും, ഭാ​ര്യ​യോ​ടും സം​സാ​രി​ക്കു​ക​യും ചെ​യ്തു.

അ​ദ്ദേ​ഹ​ത്തോ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ ത​ന്‍റെ ന​ന്പ​ർ കൊ​ടു​ത്ത​ത് ഷാ​ജി പ​ട്ടി​ക്ക​ര​യാ​ണ് എ​ന്ന വി​വ​രം പ​റ​യു​ക മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ എ​ന്നും അ​റി​യി​ച്ചു.

ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന് ഒ​രു കോ​ട്ട​വും ത​ട്ടി​യി​ട്ടി​ല്ല. അ​ത് എ​ന്നും നി​ല​നി​ൽ​ക്കും. ഈ ​വി​ഷ​യം ചാ​ന​ലി​ൽ വ​ന്ന​തു​മു​ത​ൽ എ​ന്‍റെ തോ​ളോ​ട് തോ​ൾ ചേ​ർ​ന്നു നി​ന്ന പ്രി​യ ഗു​രു​നാ​ഥ​ൻ​മാ​രാ​യ നി​ർ​മാ​താ​വ് ശ്രീ. ​ആ​ന്േ‍​റാ ജോ​സ​ഫ്, ശ്രീ. ​ഷി​ബു.​ജി.​സു​ശീ​ല​ൻ, എ​പ്പോ​ഴും വി​ളി​ച്ചാ​ശ്വ​സി​പ്പി​ച്ച പ്രി​യ സു​ഹൃ​ത്ത് ബാ​ദു​ഷ, ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ. ​ബി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഞാ​ൻ ഒ​പ്പം വ​ർ​ക്ക് ചെ​യ്തി​ട്ടു​ള്ള എ​ന്‍റെ പ്രി​യ സം​വി​ധാ​യ​ക​ർ, ഫെ​ഫ്ക്ക പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് യൂ​ണി​യ​നി​ലെ പ്രി​യ സു​ഹൃ​ത്തു​ക്ക​ൾ, സി​നി​മാ​രം​ഗ​ത്തു​നി​ന്നു​ള്ള താ​ര​ങ്ങ​ൾ, സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ, നി​ർ​മാ​താ​ക്ക​ൾ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.