ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ൽ​നി​ന്നു ചൈ​നീ​സ് ക​ന്പ​നി​ക​ളെ ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര​ സ​ർ​ക്കാ​ർ
Wednesday, July 1, 2020 5:06 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ​ദ്ധ​തി​ക​ളി​ൽ​നി​ന്നു ചൈ​നീ​സ് ക​ന്പ​നി​ക​ളെ ഒ​ഴി​വാ​ക്കു​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. മൈ​ക്രോ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ൽ​നി​ന്നു ചൈ​നീ​സ് നി​ക്ഷേ​പ​ക​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്നു ഗ​ഡ്ക​രി പ​റ​ഞ്ഞു.

ദേ​ശീ​യ പാ​ത നി​ർ​മാ​ണ​ത്തി​നാ​യി ചൈ​നീ​സ് ക​ന്പ​നി​ക​ൾ​ക്കു സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​ല്ല. സം​യു​ക്ത​സം​ര​ഭ​ത്തി​ലൂ​ടെ വ​ന്നാ​ൽ പോ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഉ​റ​ച്ച​നി​ല​പാ​ടി​ലാ​ണു സ​ർ​ക്കാ​ർ. ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ​ക്ക് ക​രാ​ർ ന​ൽ​കാ​നു​ള്ള ച​ട്ട​ങ്ങ​ളും കൊ​ണ്ടു​വ​രാ​നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

ചൈ​നീ​സ് സ്ഥാ​പ​ന​ങ്ങ​ളെ നി​രോ​ധി​ക്കു​ന്ന​തി​നും ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ​ക്കു അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ന​യം പു​റ​ത്തി​റ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വാ​ശ്ര​യ ഇ​ന്ത്യ എ​ന്ന കാ​ഴ്ച​പ്പാ​ടി​ലാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ചൈ​ന​യു​മാ​യു​ള്ള അ​തി​ർ​ത്തി​യി​ലെ ഏ​റ്റു​മു​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 59 ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​ന്ത്യ നി​രോ​ധി​ച്ചി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​വും നി​ർ​ണാ​യ​ക തീ​രു​മാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.