9, 11 ക്ലാ​സു​ക​ളി​ൽ തോ​റ്റ കു​ട്ടി​ക​ൾ​ക്കു വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്നു സി​ബി​എ​സ്ഇ
Wednesday, July 1, 2020 4:49 PM IST
ന്യൂ​ഡ​ൽ​ഹി: ഒമ്പത്, 11 ക്ലാ​സു​ക​ളി​ൽ തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്താ​ൻ സി​ബി​എ​സ്ഇ നി​ർ​ദേ​ശം. മേ​യ് 13-ന് ​ഇ​തേ​വി​ഷ​യം സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ​ല സ്കൂ​ളു​ക​ളും ര​ണ്ടാ​മ​ത് അ​വ​സ​രം ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണു സി​ബി​എ​സ്ഇ പു​തി​യ നി​ർ​ദേ​ശ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

നേ​ര​ത്തെ പ​രീ​ക്ഷ​യെ​ഴു​തി​യ കു​ട്ടി​ക​ൾ​ക്കും ഇ​തി​നു​ള്ള അ​വ​സ​രം ന​ൽ​ക​ണം. ഓ​ണ്‍​ലൈ​നാ​യോ ഓ​ഫ്‌ലൈ​നാ​യോ, ഇ​ന്നൊ​വേ​റ്റീ​വ് ടെ​സ്റ്റു​ക​ളോ ന​ട​ത്താ​നു​ള്ള സ്വാ​ത​ന്ത്ര്യം സ്കൂ​ളു​ക​ൾ​ക്കു​ണ്ടെ​ന്നും ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ എ​ല്ലാ​വ​രെ​യും ജ​യി​പ്പി​ക്കാ​ൻ സി​ബി​എ​സ്ഇ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. സ്കൂ​ളു​ക​ളി​ൽ ന​ട​ത്തി​യ ഇന്‍റേണ​ൽ പ​രീ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടു​ത്ത ക്ലാ​സി​ലേ​ക്കു പ്ര​വേ​ശ​നം ന​ൽ​കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. ഇന്‍റേണ​ൽ പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ വീ​ണ്ടും അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.