നൂ​റു​മേ​നി വി​ജ​യം കൊ​യ്ത് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ
Tuesday, June 30, 2020 2:55 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി​യി​ൽ നൂ​റു​മേ​നി വി​ജ​യം കൊ​യ്ത് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ. 637 സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളാ​ണ് നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ‌ 38 സ്കൂ​ളു​ക​ൾ അ​ധി​ക​മാ​യി 100 ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി. 796 എ‍​യി​ഡ​ഡ് സ്കൂ​ളു​ക​ളും 404 അ​ൺ​എ​യി​ഡ​ഡ് സ്കൂ​ളു​ക​ളും 100 ശ​ത​മാ​നം വി​ജ​യം നേ​ടി. ആ​കെ 1837 സ്കൂ​ളു​ക​ളാ​ണ് നൂ​റു​മേ​നി കെ​യ്ത്.

പ​ത്ത​നം​തി​ട്ട‍​യാ​ണ് വി​ജ​യ​ശ​ത​മാ​നം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള റ​വ​ന്യൂ ജി​ല്ല. ഇ​വി​ടെ 99.71 ശ​ത​മാ​നം കു​ട്ടി​ക​ളും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു യോ​ഗ്യ​ത നേ​ടി. കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ എ ​പ്ല​സ് ല​ഭി​ച്ച വി​ദ്യാ​ഭ്യാ​സ ജി​ല്ല‌ മ​ല​പ്പു​റ​മാ​ണ്. 2,736 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് എ ​പ്ല​സ് ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.