ത​ൽ​ക്കാ​ലം എ​ങ്ങോ​ട്ടു​മി​ല്ല, ഉ​ചി​ത​മാ​യ സ​മ​യ​ത്ത് തീ​രു​മാ​നം: ജോ​സ് കെ. ​മാ​ണി
Tuesday, June 30, 2020 2:00 PM IST
കോ​ട്ട​യം: ത​ൽ​ക്കാ​ലം ഒ​രു​മു​ന്ന​ണി​യി​ലേ​ക്കും ഇ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ൽ​ക്കാ​ലം ഒ​രു മു​ന്ന​ണി​യി​ലേ​ക്കും ഇ​ല്ല. ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി സ്വ​ത​ന്ത്ര​മാ​യി മു​ന്നോ​ട്ടു​പോ​കും. മാ​ണി​യു​ടെ മ​ര​ണ​ത്തി​നു ശേ​ഷം പാ​ർ​ട്ടി​യെ ഹൈ​ജാ​ക്ക് ചെ​യ്യാ​ൻ പി.​ജെ ജോ​സ​ഫ് ശ്ര​മി​ച്ചെ​ന്നും ജോ​സ് ആ​രോ​പി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ ജെ ​ആ​ക്കാ​നാ​യി​രു​ന്നു ജോ​സ​ഫി​ന്‍റെ ശ്ര​മം.

ജോ​സ​ഫി​ന് രാ​ഷ്ട്രീ​യ അ​ഭ​യം ന​ൽ​കി​യ പാ​ർ​ട്ടി​യാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്. മാ​ണി​യു​ടെ മ​ര​ണ​ത്തി​നു ശേ​ഷം പാ​ർ​ട്ടി​യെ ഹൈ​ജാ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ചു. ജോ​സ​ഫ് വ്യ​ക്തി​ഹ​ത്യ​ക്ക് ശ്ര​മി​ച്ചെ​ന്നും ജോ​സ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.

എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ച് കൊ​ണ്ടു​പോ​കാ​ൻ യു​ഡി​എ​ഫി​ന് ആ​യി​ല്ല. യു​ഡി​എ​ഫി​നെ കെ​ട്ടി​പ്പ​ടു​ത്ത പാ​ർ​ട്ടി​യു​ടെ നേ​താ​വി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന പ​ദ​വി​ക്കാ​യി 38 വ​ർ​ഷ​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം മു​റി​ച്ചു​മാ​റ്റി​യെ​ന്നും ജോ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.