ധാ​ര​ണ ന​ട​പ്പി​ലാ​ക്കി​യാ​ൽ ജോ​സ് കെ ​മാ​ണി​ക്ക് തി​രി​കെ വ​രാം: ഉ​മ്മ​ൻ​ചാ​ണ്ടി
Tuesday, June 30, 2020 10:35 AM IST
കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗം ധാ​ര​ണ ന​ട​പ്പി​ലാ​ക്കി​യാ​ൽ യു​ഡി​എ​ഫി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ ക​ഴി​യു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി. യു​ഡി​എ​ഫി​ന്‍റെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്യു​ന്ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ഗ്ര​ഹി​ക്കാ​ത്ത തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം മാ​ത്ര​മാ​ണ് പ്ര​ശ്നം. പ​രി​ഹാ​ര​ത്തി​നാ​യി യു​ഡി​എ​ഫ് നേ​തൃ​ത്വം കൂ​ട്ടാ​യി പ​രി​ശ്ര​മി​ച്ചു. എ​ന്നാ​ൽ ധാ​ര​ണ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​പ്പോ​ൾ ത​ങ്ങ​ളാ​രും ആ​ഗ്ര​ഹി​ക്കാ​ത്ത തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​ന്നു.

ധാ​ര​ണ ന​ട​പ്പി​ലാ​ക്കി​യാ​ൽ ച​ർ‌​ച്ച​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്. കെ.​എം മാ​ണി​യും കേ​ര​ള കോ​ൺ​ഗ്ര​സും യു​ഡി​എ​ഫി​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ‌​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.