ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ താ​പ​നി​ല ഉ​യ​രു​ന്നു​വെ​ന്ന് പ​ഠ​നം
Tuesday, June 30, 2020 4:10 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ താ​പ​നി​ല അ​തി​വേ​ഗ​ത്തി​ൽ ഉ​യ​രു​ന്നെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ന്‍റാ​ർ​ട്ടി​ക്ക​യി​ൽ മ​നു​ഷ്യ​രു​ടെ ഇ​ട​പെ​ട​ലു​ക​ളാ​ണ് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം വ​രു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​തെ​ന്ന് കാ​ലാ​വ​സ്ഥാ ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലെ താ​പ​നി​ല മൂ​ന്നി​ര​ട്ടി​യാ​യാ​ണ് വ​ർ​ധി​ച്ച​തെ​ന്ന് തി​ങ്ക​ളാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഗ​വേ​ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലു​ട​നീ​ള​മു​ള്ള 20 കാ​ലാ​വ​സ്ഥാ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ ഭൂ​ഖ​ണ്ഡ​ത്തി​ൽ ആ​കെ ചൂ​ടു വ​ർ​ധി​ക്കു​ന്ന​ത് മു​ൻ​പ​ത്തേ​തി​നേ​ക്കാ​ൾ ഏ​ഴി​ര​ട്ടി​യാ​ണെ​ന്നും ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.