ലോ​ക്ക്ഡൗ​ൺ 6.0: മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​തു​ക്കി കേ​ന്ദ്രം, വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാം
Monday, June 29, 2020 10:53 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​റാം​ഘ​ട്ട ലോ​ക്ക്ഡൗ​ണി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​തു​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ജൂ​ലൈ 31 വ​രെ തു​റ​ക്കി​ല്ല. മെ​ട്രോ സ​ർ​വീ​സും അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ളും ജൂ​ലൈ 31 വ​രെ പു​ന​രാ​രം​ഭി​ക്കി​ല്ലെ​ന്നും അ​റി​യി​ച്ചു.

രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ രാ​ത്രി പ​ത്തു​മു​ത​ല്‍ രാ​വി​ലെ അ​ഞ്ചു​വ​രെ ആ​ക്കി​യ​താ​യും മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളി​ൽ കേ​ന്ദ്രം വിശദമാക്കി. സി​നി​മാ തീ​യ​റ്റ​റു​ക​ളും ജി​മ്മു​ക​ളും തു​റ​ക്കി​ല്ല. ബാ​റു​ക​ളി​ല്‍ ഇ​രു​ന്ന് മ​ദ്യ​പാ​നം അ​നു​വ​ദി​ക്കി​ല്ല.

ആ​ള്‍​ക്കൂ​ട്ട​മു​ള്ള സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക​പ​രി​പാ​ടി​ക​ള്‍​ക്ക് വി​ല​ക്ക് തു​ട​രും. സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ൺ ക​ണ്ടെ​യ്‍​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്കും. ക​ട​ക​ളി​ല്‍ സ്ഥ​ല​ സൗ​ക​ര്യ​മ​നു​സ​രി​ച്ച് അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാം.

65 വ​യ​സു​ക​ഴി​ഞ്ഞ​വ​ർ​ക്കും പ​ത്തു​വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.