ബ്ലാ​ക്മെ​യി​ലിം​ഗ് കേ​സ്: ന​ടി ഷം​ന കാ​സി​മി​ന്‍റെ മൊ​ഴി ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും
Monday, June 29, 2020 9:38 PM IST
കൊ​ച്ചി: ഭീ​ഷ​ണി​പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ പ​രാ​തി​ക്കാ​രി​യാ​യ ന​ടി ഷം​ന കാ​സി​മി​ന്‍റെ മൊ​ഴി ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​യി​യി​രി​ക്കും ഷം​ന​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പെ​ടു​ത്തു​ക​യെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, ഷം​ന​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ത​ട്ടി​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത​യാ​ൾ വി​ദേ​ശ​ത്താ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. രോ​ഗം ഭേ​ദ​മാ​യ ശേ​ഷം ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​മെ​ന്നും ഡി​സി​പി പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്ന ഷം​ന തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വി​മാ​ന മാ​ർ​ഗം നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് കാ​റു മാ​ര്‍​ഗം എ​റ​ണാ​കു​ളം മ​ര​ടി​ലെ വീ​ട്ടി​ല്‍ എ​ത്തി. ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും എ​ത്തി​യ​തി​നാ​ല്‍ വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ലി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.