ഗ​ൽ​വാ​ൻ സം​ഘ​ർ​ഷം: മൂ​ന്നാം വ​ട്ട സൈ​നി​ക ത​ല ച​ർ​ച്ച ചൊ​വ്വാ​ഴ്ച
Monday, June 29, 2020 8:31 PM IST
ല​ഡാ​ക്ക്: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഗ​ൽ​വാ​ൻ താ​ഴ്വ​ര​യി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള മൂ​ന്നാം കോ​ർ​പ്സ് ക​മാ​ൻ​ഡ​ർ ലെ​വ​ൽ യോ​ഗം ചൊ​വ്വാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10.30ന് ​യോ​ഗം തു​ട​ങ്ങു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ചൈ​നീ​സ് ഭാ​ഗ​ത്തെ മോ​ൾ​ഡോ​യി​ലാ​ണ് ആ​ദ്യ​ത്തെ ര​ണ്ടു ച​ർ​ച്ച​ക​ളും ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ യോ​ഗം ഇ​ന്ത്യ​ൻ ഭാ​ഗ​ത്ത് ചു​ഷു​ളി​ൽ ന​ട​ക്കും. സൈ​നി​ക​ർ പി​ന്മാ​റു​ന്ന​തി​ന് ഇ​രു​പ​ക്ഷ​വും മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യെ​ന്ന​താ​ണ് യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട.

14 കോ​ർ​പ്സ് ക​മാ​ൻ​ഡ​ർ ല​ഫ്. ജ​ന​റ​ൽ ഹ​രീ​ന്ദ​ർ സിം​ഗ് ആ​ണ് ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. ജൂ​ൺ ആ​റി​നും 22നു​മാ​ണ് ആ​ദ്യ ര​ണ്ടു കോ​ർ​പ്സ് ക​മാ​ൻ​ഡ​ർ ലെ​വ​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.