ഡി​ട്രോ​യി​റ്റി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും വെ​ടി​വെ​പ്പും
Monday, June 1, 2020 2:04 AM IST
ഡി​ട്രോ​യി​റ്റ്: പോ​ലീ​സു​കാ​ര​നാ​ൽ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ൽ വ​ൻ അ​ക്ര​മ​വും പ്ര​തി​ഷേ​ധ​വും തു​ട​രു​ന്നു. ഡി​ട്രോ​യി​റ്റി​ൽ ര​ണ്ടു ദി​വ​സ​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ര​ങ്ങേ​റു​ക​യാ​ണ്. ഡി​ട്രോ​യി​റ്റ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ആ​യി​ര​ങ്ങ​ളാ​ണ് പ്ര​ക​ട​ന​മാ​യി എ​ത്തി​യ​ത്.

ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്കു ഒ​രു അ​പ​രി​ചി​ത​ൻ വെ​ടി​വെ​ക്കു​ക​യും ഒ​രു ഇ​രു​പ​ത്തൊ​ന്നു​കാ​ര​ൻ മ​രി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക്കു​വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്നു. പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കു ന​ട​ന്ന റാ​ലി​യി​ൽ ’ക​റു​ത്ത​വ​ർ​ക്കും ജീ​വി​ക്ക​ണം ഞ​ങ്ങ​ളെ കൊ​ല്ല​രു​തേ’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ങ്ങി.

പോ​ലീ​സി​നു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി പോ​ലീ​സ്കാ​ർ​ക്കു പ​രു​ക്കേ​റ്റു. പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സി​നു​നേ​രെ ക​ല്ലും കു​പ്പി​ക​ളും വ​ലി​ച്ചെ​റി​ഞ്ഞു. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ചു. ജ​ന​ങ്ങ​ളെ പി​രി​വി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.