കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
Sunday, May 31, 2020 9:09 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

വി​വ​രം ന​ൽ​കാ​ത്ത​തി​ൽ ചീ​ഫ് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ (സി​എ​ൽ​സി) ഓ​ഫീ​സി​ലെ കേ​ന്ദ്ര പ​ബ്ളി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റെ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ വ​ന​ജ എ​ൻ. സ​ർ​ന രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു​ള്ള വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യ്ക്കു ന​ൽ​കി​യ മ​റു​പ​ടി​യി​ൽ, ത​ങ്ങ​ളു​ടെ കൈ​വ​ശം ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ളി​ല്ലെ​ന്നു കേ​ന്ദ്ര പ​ബ്ളി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ മ​റു​പ​ടി ന​ൽ​കി​യ​താ​ണ് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റു​ടെ എ​തി​ർ​പ്പി​നു കാ​ര​ണ​മാ​യ​ത്.

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്ക​ണ​മെ​ന്ന് ചീ​ഫ് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വെ​ങ്ക​ടേ​ഷ് നാ​യ്ക് എ​ന്ന​യാ​ൾ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.