യു​ജി​സി നെ​റ്റ്, ഐ​സി​എ​ആ​ർ, സി​എ​സ്ഐ​ആ​ർ നെ​റ്റ് എ​ന്നി​വ​യു​ടെ അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
Sunday, May 31, 2020 9:04 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി. യു​ജി​സി നെ​റ്റ്, ഐ​സി​എ​ആ​ർ, സി​എ​സ്ഐ​ആ​ർ നെ​റ്റ്, ഇ​ഗ്നോ ഓ​പ്പ​ണ്‍​മാ​റ്റ്, ജെഎ​ൻ​യു പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ന്നി​വ​യു​ടെ അ​പേ​ക്ഷാ​ത്തീ​യ​തി​യാ​ണ് നീ​ട്ടി​യ​ത്. ജൂ​ണ്‍ 15 വ​രെ​യാ​ണ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന് നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (എ​ൻ​ടി​എ) അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​താ​ത് വെ​ബ്സൈ​റ്റു​ക​ൾ വ​ഴി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷാ ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കാ​ൻ മാ​ത്ര​മേ സൗ​ക​ര്യ​മു​ള്ളൂ. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.