കൊ​ല്ല​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​ത്ത് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞും
Sunday, May 31, 2020 7:51 PM IST
കൊ​ല്ലം: കൊ​ല്ല​ത്ത് ഞാ​യ​റാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​ത്ത് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞും. മേ​യ് 23-ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് പാ​രി​പ്പ​ള്ളി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ച ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വ​തി (33) യു​ടെ കു​ഞ്ഞി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ചി​കി​ത്സ​യി​ലി​രി​ക്കേ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് കു​ഞ്ഞി​ന് യു​വ​തി ജ·ം ​ന​ൽ​കി​യ​ത്. ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ളാ​ണ് പ​ത്തു​ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ്.

കൊ​ല്ലം ജി​ല്ല​യി​ൽ ആ​റു പേ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 35 പേ​രാ​ണ് നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ച​ര​ണ​ത്തി​ലു​ള്ള​ത്. 23 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.