മ​ഹാ​രാ​ഷ്ട്ര​യി​ൽ പു​തി​യ ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​യി
Sunday, May 31, 2020 6:57 PM IST
മും​ബൈ: രാ​ജ്യ​ത്തു​ത​ന്നെ കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ൽ പു​തി​യ ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​യി. കോ​വി​ഡ് അ​തി​വ്യാ​പ​ന മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജൂ​ൺ 30 വ​രെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്.

ഒ​ന്നാം ഘ​ട്ടം:- ജൂ​ൺ മൂ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്

i. സൈ​ക്ലിം​ഗ്, ജോ​ഗിം​ഗ്, ഓ​ട്ടം, ന​ട​ത്തം പോ​ലു​ള്ള ശാ​രീ​രി​ക വ്യാ​യാ​മ​ങ്ങ​ൾ​ക്ക് ബീ​ച്ചു​ക​ൾ, പൊ​തു-​സ്വ​കാ​ര്യ ക​ളി​സ്ഥ​ല​ങ്ങ​ൾ, മൈ​താ​ന​ങ്ങ​ൾ, പൂ​ന്തോ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​നു​വ​ദി​ക്കും. എ​ന്നാ​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു പ്ര​വ​ർ​ത്ത​ന​വും അ​നു​വ​ദി​ക്കി​ല്ല.

1) രാ​വി​ലെ അ​ഞ്ച് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ ഇ​ത് അ​നു​വ​ദി​ക്കും.
2) ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും അ​നു​വ​ദി​ക്കി​ല്ല.
3) മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും അ​നു​വ​ദ​നീ​യ​മ​ല്ല.
4) ആ​ളു​ക​ൾ​ക്ക് സ​മീ​പ​സ്ഥ​ല​ത്തെ തു​റ​ന്ന ഇ​ട​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. ദീ​ർ​ഘ​ദൂ​ര യാ​ത്ര അ​നു​വ​ദി​ക്കി​ല്ല.
5) തി​ര​ക്കേ​റി​യ തു​റ​സാ​യ സ്ഥ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​ളു​ക​ൾ​ക്ക് നി​ർ​ദ്ദേ​ശ​മു​ണ്ട്.

ii. പ്ലം​ബ​ർ​മാ​ർ, ഇ​ല​ക്ട്രീ​ഷ്യ​ൻ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് മാ​സ്ക് ഉ​പ​യോ​ഗി​ച്ച് ജോ​ലി ചെ​യ്യാം.

iii എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാം.

ര​ണ്ടാം ഘ​ട്ടം:- ജൂ​ൺ അ​ഞ്ച് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്

i. മാ​ളു​ക​ളും മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സു​ക​ളും ഒ​ഴി​കെ​യു​ള്ള എ​ല്ലാ മാ​ർ​ക്ക​റ്റു​ക​ൾ​ക്കും നി​ബ​ന്ധ​ന​ക​ളോ​ടെ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പ്ര​വ​ർ​ത്തി​ക്കാം.

1) അ​ണു​ബാ​ധ പ​ട​രാ​തി​രി​ക്കാ​ൻ വ​സ്ത്ര​ങ്ങ​ൾ, സ​മാ​ന ഇ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി ക​ട​ക​ളി​ൽ ട്ര​യ​ൽ റൂ​മു​ക​ളു​ടെ ഉ​പ​യോ​ഗം അ​നു​വ​ദി​ക്കി​ല്ല.
2) ക​ട​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ക​ട​യു​ട​മ​ക​ൾ​ക്ക് ഉ​ണ്ടാ​കും. ടോ​ക്ക​ൺ സം​വി​ധാ​നം, ഹോം ​ഡെ​ലി​വ​റി തു​ട​ങ്ങി​യ​വ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നി​ർ​ദേ​ശം
3) സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും വീ​ഴ്ച​യു​ണ്ടാ​യാ​ൽ ആ ​സ്ഥാ​പ​നം അ​ട​യ്പ്പി​ക്കും.
    
ii. ഓ​ട്ടോ, ടാ​ക്സി, ബൈ​ക്ക് എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ യാ​ത്ര അ​നു​വ​ദി​ക്കും.

മൂ​ന്നാം ഘ​ട്ടം:- ജൂ​ൺ എ​ട്ട് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്

i. സ്വ​കാ​ര്യ ഓ​ഫീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാം.

ലോ​ക്ക് ഡൗ​ൺ ഇ​ള​വ് ഇ​ല്ലാ​ത്ത​വ

i. സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ, കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യ്ക്ക് അ​നു​മ​തി​യി​ല്ല.

ii. മെ​ട്രോ റെ​യി​ൽ അ​നു​വ​ദി​ക്കി​ല്ല

iii. സി​നി​മാ തീ​യ​റ്റ​ർ, ജിം​നേ​ഷ്യം, നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ, വി​നോ​ദ പാ​ർ​ക്കു​ക​ൾ, ബാ​റു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കി​ല്ല.

iv. രാ​ഷ്ട്രീ​യ, മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ അ​നു​വ​ദി​ക്കി​ല്ല.

v. ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും തു​റ​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.