ഉ​ത്ത​രാ​ഖ​ണ്ഡ് മ​ന്ത്രി​ക്കു കോ​വി​ഡ്; ഭാ​ര്യ ഉ​ൾ​പ്പെ​ടെ 22 പേ​ർ​ക്കും രോ​ഗ​ബാ​ധ: റി​പ്പോ​ർ​ട്ട്
Sunday, May 31, 2020 6:39 PM IST
ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡ് ടൂ​റി​സം മ​ന്ത്രി സ​ത്പാ​ൽ മ​ഹാ​രാ​ജി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ന്ത്രി​യു​ടെ ഭാ​ര്യ അ​മൃ​ത റാ​വ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു മ​ന്ത്രി​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഭാ​ര്യ​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ മ​ന്ത്രി​യു​ൾ​പ്പ​ടെ 40 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. മ​ന്ത്രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സ്റ്റാ​ഫും ഉ​ൾ​പ്പെ​ടെ 22 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ത്പ​ൽ കു​മാ​ർ സിം​ഗി​നെ ഉ​ദ്ധ​രി​ച്ച് എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള കു​റ​ച്ചു​പേ​ർ മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ഡെ​റാ​ഡൂ​ണ്‍ ഭ​ര​ണ​കൂ​ടം മ​ന്ത്രി​യു​ടെ സ്വ​കാ​ര്യ​വ​സ​തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലും മ​ന്ത്രി പ​ങ്കെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.