കൊ​ടും​ചൂ​ട്, കു​ളി​ർ​മ​ഴ, ഇ​ളം​വെ​യി​ൽ..!; ഡ​ൽ​ഹി​യു​ടെ കാ​ലാ​വ​സ്ഥാ "മൂ​ഡ്' മാ​റ്റ​ങ്ങ​ള്‍
Sunday, May 31, 2020 6:31 PM IST
ന്യൂ​ഡ​ൽ​ഹി: ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​നു പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലും ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മ​ഴ പെ​യ്തു. ഉ​ച്ച​ക​ഴി​ഞ്ഞു വ​രെ ന​ല്ല ചൂ​ടു​ണ്ടാ​യി​രു​ന്ന കാ​ലാ​വ​സ്ഥ​യാ​ണു നാ​ലു മ​ണി​ക്കു കാ​റ്റും മ​ഴ​യു​മാ​യി മാ​റി​യ​ത്. കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച് ഒ​രു മാ​സം ക​ഴി​ഞ്ഞ് ജൂ​ലൈ ആ​ദ്യ​മാ​ണു സാ​ധാ​ര​ണ ഡ​ൽ​ഹി​യി​ൽ മ​ഴ​ക്കാ​ല​മെ​ത്തു​ക.

പ​തി​നെ​ട്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഏ​റ്റ​വും കൂ​ടി​യ ചൂ​ടാ​ണ് (46.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) ക​ഴി​ഞ്ഞ ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഡ​ൽ​ഹി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ താ​പ​നി​ല 21 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി താ​ഴ്ന്നു. വൈ​കു​ന്നേ​രം 5.40 ആ​യ​തോ​ടെ മ​ഴ മാ​റി ഇ​ളം​വെ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ താ​പ​നി​ല തി​ങ്ക​ളാ​ഴ്ച മു​ത​ൽ വീ​ണ്ടും 37 ഡി​ഗ്രി​യി​ലേ​ക്ക് ഉ​യ​രു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യോ​ടൊ​പ്പം കാ​ലാ​വ​സ്ഥ​യി​ലെ പൊ​ടു​ന്ന​നെ​യു​ള്ള മാ​റ്റ​ങ്ങ​ളും തു​ട​ർ​ച്ച​യാ​യ ഭൂ​മി​കു​ലു​ക്ക​വും ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക ഉ​ണ​ർ​ത്തി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ നാ​ലാ​ഴ്ച​യ്ക്കി​ടെ അ​ഞ്ചു ത​വ​ണ പ​ല ത​ര​ത്തി​ലു​ള്ള ഭൂ​മി​കു​ലു​ക്കം ഉ​ണ്ടാ​യ​തും ജ​ന​ങ്ങ​ളെ നേ​രി​യ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി.

ക​ഴി​ഞ്ഞ പ​തി​നാ​റി​നു പൊ​ടി​ക്കാ​റ്റി​നു പി​ന്നാ​ലെ കാ​ര്യ​മാ​യി ആ​ലി​പ്പ​ഴം പെ​യ്ത​തോ​ടെ ന​ഗ​ര​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള പു​ത​ച്ചി​രു​ന്നു. ഷിം​ല​യി​ലെ​യും ശ്രീ​ന​ഗ​റി​ലെ​യും പോ​ലെ ഐ​സ് വീ​ണു​കി​ട​ക്കു​ന്ന ഡ​ൽ​ഹി ക​മ​ലാ ന​ഗ​റി​ലെ​യും മ​റ്റും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ ചു​രു​വി​ൽ ചൂ​ട് 50 ഡി​ഗ്രി വ​രെ​യെ​ത്തി. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ചൂ​ടേ​റി​യ പ്ര​ദേ​ശ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ത്ത​രേ​ന്ത്യ​യെ​ന്ന് ആ​ഗോ​ള കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ റി​പ്പോ​ർ​ട്ടു ചെ​യ്തു. ഡ​ൽ​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, യു​പി, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 46-48 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.