വ​ന്ദേ​ഭാ​ര​ത് വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്കു മു​ങ്ങി യു​എ​ഇ​യി​ലെ ത​ട്ടി​പ്പു​കാ​ര​ൻ; ദു​രൂ​ഹ​ത
Sunday, May 31, 2020 5:31 PM IST
ദു​ബാ​യ്: നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​റു ദ​ശ​ല​ക്ഷം ദി​ർ​ഹ​ത്തോ​ളം വ​രു​ന്ന വ​ണ്ടി​ച്ചെ​ക്കു​ക​ൾ ന​ൽ​കി ക​ബ​ളി​പ്പി​ച്ച മും​ബൈ സ്വ​ദേ​ശി വ​ന്ദേ​ഭാ​ര​ത് വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്നു. റോ​യ​ൽ ല​ക്ക് ഫു​ഡ് സ്റ്റ​ഫ് ട്രേ​ഡിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​യ യോ​ഗേ​ഷ് അ​ശോ​ക് വാ​രി​യാ​വ​യാ​ണ് നി​ര​വ​ധി​യാ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച് അ​ബു​ദാ​ബി​യി​ൽ​നി​ന്നും ഹൈ​ദ​ര​ബാ​ദി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്കു ക​ട​ന്ന​ത്.

വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ൽ മേ​യ് 11-ന് ​ഇ​ന്ത്യ​യി​ലേ​ക്കു പോ​യ വി​മാ​ന​ത്തി​ലാ​ണ് യോ​ഗേ​ഷ് ക​ട​ന്നു​ക​ള​ഞ്ഞ​തെ​ന്ന് പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ലെ​യും യു​എ​ഇ​യി​ലെ​യും കോ​ട​തി​ക​ളി​ൽ പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട ക​ച്ച​വ​ട​ക്കാ​ർ.

ഫേ​സ് മാ​സ്ക്, സാ​നി​റ്റി​സ​ർ, ഗ്ലൗ​സ് തു​ട​ങ്ങി അ​രി, പി​സ്താ, കു​ങ്കു​മം, ചീ​സ്, ഫ്രോ​സ​ണ്‍ ബീ​ഫ് എ​ന്നി​ങ്ങ​നെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ല​ക്ഷ​ക്ക​ണ​ക്കി​ന് ദി​ർ​ഹ​ത്തി​ന് വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ചെ​ക്കു​ക​ളാ​ണു ബാ​ങ്കി​ൽ നി​ന്നും ആ​വ​ശ്യ​മാ​യ തു​ക ഇ​ല്ലെ​ന്ന കാ​ര​ണ​ത്തി​ൽ മ​ട​ങ്ങി​യ​ത്.

ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു എ​ന്നു മ​ന​സി​ലാ​ക്കി ക​ച്ച​വ​ട​ക്കാ​ർ റോ​യ​ൽ ല​ക്ക് ക​ന്പ​നി​യു​ടെ ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ൾ അ​ട​ച്ചി​ട്ട ഓ​ഫീ​സും വെ​യ​ർ​ഹൗ​സു​മാ​ണ് ക​ണ്ട​ത്. ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 18 ജീ​വ​ന​ക്കാ​രെ​ക്കു​റി​ച്ചും വി​വ​ര​ങ്ങ​ളി​ല്ല. തു​ട​ർ​ന്നു ദു​ബാ​യി​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ൽ എ​ത്തി കോ​ണ്‍​സ​ൽ ജ​ന​റ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി. പി​ന്നീ​ട് ബ​ർ ദു​ബാ​യ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ട​ങ്ങി​യ ചെ​ക്കു​ക​ൾ ഹാ​ജ​രാ​ക്കി പ​രാ​തി ന​ൽ​കി.

അ​ഞ്ച​ര ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ മാ​സ്ക്, സാ​നി​റ്റി​സെ​ർ, ഗ്ലൗ​സ്, ര​ണ്ടു ല​ക്ഷ​ത്തി​ന്‍റെ ഫ്രോ​സ​ണ്‍ മീ​റ്റ്, ഏ​ഴ​ര ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ പാ​ച​ക എ​ണ്ണ​യും ഈ​ന്ത​പ്പ​ഴ​വും, ര​ണ്ട​ര ല​ക്ഷ​ത്തി​ന്‍റെ പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ, മൂ​ന്ന​ര ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ പ​ഴ​വ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ ശേ​ഷം കു​റ​ഞ്ഞ വി​ല​യ്ക്കു മ​റി​ച്ചു​വി​റ്റാ​ണ് ഇ​യാ​ൾ ക​ട​ന്നു ക​ള​ഞ്ഞ​തെ​ന്നു ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

ഗ​ർ​ഭി​ണി​ക​ൾ​ക്കും രോ​ഗി​ക​ൾ​ക്കും നാ​ട്ടി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​ർ​ക്കു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ വ​ന്ദേ ഭാ​ര​ത് വി​മാ​ന​ത്തി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് എ​ങ്ങ​നെ സീ​റ്റ് ല​ഭി​ച്ചു എ​ന്ന​തു ദു​രൂ​ഹ​മാ​ണ്. നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന എ​ൻ​എം​സി ഗ്രൂ​പ്പി​ന്‍റെ സാ​ന്പ​ത്തി​ക വി​ഭാ​ഗം മേ​ധാ​വി​യും കു​ടും​ബ​വും ഇ​തേ​പോ​ലെ യു​എ​ഇ വി​ട്ട​ത് വി​വാ​ദം സൃ​ഷ്ട്ടി​ച്ചി​രു​ന്നു.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.