"ജോ​ര്‍​ജ് ഫ്‌​ളോ​യ്ഡ്' പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ട​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി പോ​ലീ​സ്
Sunday, May 31, 2020 4:56 PM IST
ന്യൂ​യോ​ർ​ക്ക്: ന്യു​യോ​ർ​ക്കി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ട​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി പോ​ലീ​സ്. ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ ജോ​ർ​ജ് ഫ്ളോ​യി​ഡി​നെ പോ​ലീ​സ് കാ​ൽ​മു​ട്ടി​നി​ട​യി​ൽ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന്യൂ​യോ​ർ​ക്ക് തെ​രു​വു​ക​ളി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്കാ​ണ് പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യ​ത്.

ബ്രൂ​ക്ലി​ൻ തെ​രു​വി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ നേ​രെ​യാ​ണ് പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റു​ന്ന​ത്. ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ്ര​തി​ഷേ​ധ​ക്കാ​രി​ൽ ചി​ല​ർ നി​ല​ത്തേ​ക്ക് വീ​ഴു​ന്ന​താ​യി കാ​ണു​ന്നു​ണ്ടെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല.

ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​ൻ ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തി​ൽ യു​എ​സി​ൽ പ്ര​തി​ഷേ​ധം ക​ത്തു​ക​യാ​ണ്. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ശ​നി​യാ​ഴ്ച പോ​ലീ​സ് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. പ്ര​തി​ഷേ​ധം അ​ടി​ച്ച​മ​ർ​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​​ന്‍റെ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് തെ​ര​വു​ക​ളി​ൽ ഇ​റ​ങ്ങി​യ​ത്.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ മി​നി​യാ​പോ​ളീ​സ് ന​ഗ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം രാ​ത്രി​യും പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും ഏ​റ്റു​മു​ട്ടി. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ഗ്ര​നേ​ഡും ക​ണ്ണീ​ർ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. ഫ്ലോ​യ്ഡ് അ​വ​സാ​നം പ​റ​ഞ്ഞ എ​നി​ക്കു ശ്വാ​സം മു​ട്ടു​ന്നു എ​ന്ന വാ​ക്കു​ക​ൾ ഉ​യ​ർ​ത്തി​യാ​ണ് പ്ര​തി​ഷേ​ധം.

ലോ​സ് ആ​ഞ്ച​ല​സ്, ഷി​ക്കാ​ഗോ, അ​റ്റ്ലാ​ന്‍റ തു​ട​ങ്ങി ഇ​രു​പ​ത്തി​നാ​ലോ​ളം ന​ഗ​ര​ങ്ങ​ളി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ലാ​പം നി​യ​ന്ത്രി​ക്കാ​ൻ കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ൾ സൈ​ന്യ​ത്തി​ൻ​റെ സ​ഹാ​യം തേ​ടി. കൊ​ല​പാ​ത​കി​യാ​യ പോ​ലീ​സു​കാ​ര​നെ​തി​രെ ശ​ക്ത​മാ​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ സി​യാ​റ്റി​ൽ മു​ത​ൽ ന്യൂ​യോ​ർ​ക്ക് വ​രെ തെ​രു​വി​ലി​റ​ങ്ങി. മി​ന​സോ​ട്ട സം​സ്ഥാ​ന​ത്തെ മി​നി​യാ​പോ​ളി​സ് ന​ഗ​ര​ത്തി​ൽ വ്യാ​ജ​നോ​ട്ട് മാ​റാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഫ്ളോ​യ്ഡി​നെ വെ​ള്ള​ക്കാ​ര​നാ​യ പോ​ലീ​സു​കാ​ര​ൻ ഡെ​റ​ക് ഷോ​വി​ൻ കൊ​ല​പ്പെ​ടു​ത്തി​ത്. കൈ​യാ​മം വ​ച്ച നി​ല​യി​ൽ നി​ല​ത്തു കി​ട​ക്കു​ന്ന ഫ്ളോ​യി​ഡി​ന്‍റെ ക​ഴു​ത്തി​ൽ ഷോ​വി​ൻ മു​ട്ടു​കു​ത്തി ശ്വാ​സം​മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് അ​മേ​രി​ക്ക​യി​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.