ശ​ന്പ​ളം ന​ൽ​കാ​ൻ പ​ണ​മി​ല്ല; കേ​ന്ദ്ര​ത്തോ​ട് ധ​ന​സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി
Sunday, May 31, 2020 2:54 PM IST
ന്യൂ​ഡ​ല്‍​ഹി: ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ശ​മ്പ​ളം ന​ല്‍​കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് 5,000 കോ​ടി രൂ​പ സ​ഹാ​യ​മാ​യി ന​ല്‍​ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് പ​ണം ന​ല്‍​കി​യെ​ങ്കി​ലും ഡ​ല്‍​ഹി​ക്ക് ഒ​ന്നും ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്ന് ഡെ​പ്യൂ​ട്ടി ചീ​ഫ് മി​നി​സ്റ്റ​ര്‍ മ​നീ​ഷ് സിസോദി​യ വ്യ​ക്ത​മാ​ക്കി. ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ശ​മ്പ​ളം ന​ല്‍​കു​വാ​നും മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി സം​സ്ഥാ​ന​ത്തി​ന് ഒ​രു മാ​സം 3,500 കോ​ടി ആ​വ​ശ്യ​മു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ളാ​യി ജി​എ​സ്ടി വ​രു​മാ​നം വെ​റും 500 കോ​ടി വീ​ത​മാ​ണ് ല​ഭി​ച്ച​ത്. 7,000 കോ​ടി​യെ​ങ്കി​ലും ല​ഭി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ എ​ല്ലാ​വ​ര്‍​ക്കും കൃ​ത്യ​മാ​യി ശ​മ്പ​ളം ന​ല്‍​കു​വാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് അ​ദ്ദേ​ഹം വെ​ര്‍​ച്വ​ല്‍ പ്ര​സ് കോ​ണ്‍​ഫ​റ​ന്‍​സി​നി​ടെ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.