ജേ​ക്ക​ബ് തോ​മ​സ് പ​ടി​യി​റ​ങ്ങി; മ​ട​ക്കം ക​ത്തി​യും മ​ട​വാ​ളും വാ​ങ്ങി​യ​ശേ​ഷം
Sunday, May 31, 2020 2:38 PM IST
പാ​ല​ക്കാ​ട്: ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ദി​ന​ത്തി​ലും വി​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​തെ ഐ​പി​എ​സ് ഓ​ഫി​സ​ർ ജേ​ക്ക​ബ് തോ​മ​സ്. മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യി വി​ര​മി​ക്കു​ന്ന അ​ദ്ദേ​ഹം ക​മ്പ​നി ഷോ​റൂ​മി​ൽ നി​ന്ന് ക​ത്തി​യും മ​ട​വാ​ളും ചി​ര​വ​യും പ​ണം ന​ൽ​കി വാ​ങ്ങി​യാ​ണ് പ​ടി​യി​റ​ങ്ങി​യ​ത്.

അ​വ​സാ​ന സ​ർ​വീ​സ് ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച ഓ​ഫീ​സി​ലാ​ണ് ജേ​ക്ക​ബ് തോ​മ​സ് കി​ട​ന്നു​റ​ങ്ങി​യ​ത്. ഓ​ഫീ​സി​ലെ ത​റ​യി​ൽ കി​ട​ക്ക വി​രി​ച്ചി​രി​ക്കു​ന്ന ചി​ത്രം അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​ഴി​മ​തി വി​രു​ദ്ധ നി​ല​പാ​ടി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്നോ​ട്ട് പോ​യ​താ​യും സ​ർ​ക്കാ​രി​ന്‍റെ മോ​ശം പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് കാ​ര​ണം ഉ​പ​ദേ​ശ​ക വൃ​ന്ദ​മാ​ണെ​ന്നും ജേ​ക്ക​ബ് തോ​മ​സ് വി​മ​ർ​ശി​ച്ചു. തു​ല്യ​നീ​തി ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ത​ന്നെ വേ​ട്ട​യാ​ടു​ന്ന​ത്. തി​രി​ച്ചി​റ​ങ്ങു​ന്ന​ത് മ​ഴു​വും ആ​യി​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.