കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബി​സ്‌​ക്ക​റ്റ് എ​റി​ഞ്ഞു ന​ല്‍​കി; റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍​ഷ​ന്‍
Sunday, May 31, 2020 12:35 PM IST
ല​ക്‌​നോ: ശ്ര​മി​ക് പ്ര​ത്യേ​ക ട്രെ​യി​നി​ലെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​യ യാ​ത്ര​ക്കാ​ര്‍​ക്ക് ബി​സ്‌​ക്ക​റ്റ് എ​റി​ഞ്ഞു ന​ല്‍​കു​ക​യും അ​വ​രോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത മു​തി​ര്‍​ന്ന റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​നെ ജോ​ലി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഫി​റോ​സാ​ബാ​ദി​ലെ തു​ണ്ട്‌​ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന് പു​റ​ത്തു കൂ​ടി ന​ട​ന്നു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​വും മ​റ്റു ജീ​വ​ന​ക്കാ​രും ബി​സ്‌​ക്ക​റ്റ് എ​റി​ഞ്ഞു ന​ല്‍​കി​യ​ത്. ചീ​ഫ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫ് ടി​ക്ക​റ്ററായ ഡി.​കെ. ദി​ക്ഷി​ത് ആ​ണ് സം​ഘ​ത്തെ ന​യി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് റെയിൽവേ അധികൃതർ ന​ട​പ​ടിയെടുത്തത്.



ദീ​ക്ഷി​തി​ന്‍റെ പി​റ​ന്നാ​ള്‍ ആ​യ​തി​നാ​ലാ​ണ് എ​ല്ലാ​വ​ര്‍​ക്കും ബി​സ്‌​ക്ക​റ്റ് ന​ല്‍​കു​ന്ന​തെ​ന്ന് ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. ഒ​ന്നി​ല​ധി​കം ബി​സ്‌​ക്ക​റ്റ് പാ​യ്ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട യാ​ത്ര​ക്കാ​രോ​ടും ഇ​വ​ര്‍ മോ​ശ​മാ​യും പെ​രു​മാ​റി. റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് റെ​യി​ല്‍​വേ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.