കോ​വി​ഡി​നെ​തി​രാ​യ യു​ദ്ധം നീ​ണ്ട​ത്, ജ​ന​ങ്ങ​ൾ പോ​രാ​ട്ടം ന​യി​ക്കും; പ്ര​ധാ​ന​മ​ന്ത്രി
Sunday, May 31, 2020 12:12 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ഭീ​ഷ​ണി​യെ ജ​ന​പി​ന്തു​ണ​യോ​ടെ രാ​ജ്യം നേ​രി​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​ന​ങ്ങ​ളാ​ണ് പോ​രാ​ട്ടം ന​യി​ക്കു​ന്ന​തെ​ന്നും വൈ​റ​സി​നെ​തി​രാ​യ യു​ദ്ധം നീ​ണ്ട​താ​ണെ​ന്നും പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ണി​ൽ​നി​ന്ന് രാ​ജ്യം തു​റ​ക്കു​ന്പോ​ൾ നാം ​ശ്ര​ദ്ധ​യോ​ടെ വേ​ണം മു​ന്നോ​ട്ടു പോ​കാ​ൻ. രാ​ജ്യ​ത്ത് വ്യ​വ​സാ​യ​ങ്ങ​ൾ മെ​ല്ലെ തി​രി​ച്ചു വ​രി​ക​യാ​ണ്. സ​ന്പ​ദ് വ്യ​വ​സ്ഥ​യു​ടെ വ​ലി​യൊ​രു ഭാ​ഗം സ​ജീ​വ​മാ​യി. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദ​മാ​ക്കി.

മ​റ്റു​രാ​ഷ്ട്ര​ങ്ങ​ളേ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങ് ജ​ന​സം​ഖ്യ​യു​ള്ള ഇ​ന്ത്യ വ്യ​ത്യ​സ്ത​മാ​യ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ​യും പാ​വ​പ്പെ​ട്ട​വ​രെ​യു​മാ​ണ് ലോ​ക്ക്ഡൗ​ൺ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്. ഈ ​ഘ​ട്ട​ത്തി​ൽ രാ​ജ്യം അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്നു​വെ​ന്നും കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ന്ന റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രെ ന​മി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ളെ ശാ​ക്തീ​ക​രി​ക്കേ​ണ്ട​ത് വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​ണ്. തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ക്തി രാ​ജ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഇ​ന്ത്യ​ൻ ലാ​ബു​ക​ളി​ലെ കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം ലോ​കം ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ലോ​ക​ത്തെ മ​റ്റി​ട​ങ്ങ​ളി​ൽ ഉ​ള്ള​തു​പോ​ലെ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം ഇ​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യം സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഇ​റ​ക്കു​മ​തി കു​റ​ച്ച് ത​ദ്ദേ​ശീ​യ​മാ​യ ആ​ഗോ​ള ബ്രാ​ൻ​ഡു​ക​ൾ വി​ക​സി​പ്പി​ക്കും. യോ​ഗ​യും ആ​യു​ർ​വേ​ദ​വും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ഹ​രി​ദ്വാ​ർ മു​ത​ൽ ഹോ​ളി​വു​ഡ് വ​രെ ഇ​വ പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. ആ​യു​ഷ്മാ​ൻ ഭാ​ര​തി​ൽ ഒ​രു കോ​ടി കു​ടും​ബ​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യ​താ​യും ഇതിൽ 80 ശതമാനവും ഗ്രാമങ്ങളിൽനിന്നാണെന്നും പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.