കാ​ബൂ​ളി​ൽ ബോം​ബ് ആ​ക്ര​മ​ണം; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു
Saturday, May 30, 2020 11:31 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്ച കാ​ബൂ​ളി​ൽ സ്വ​കാ​ര്യ വാ​ർ​ത്താ ചാ​ന​ലി​ന്‍റെ വാ​ഹ​ന​ത്തി​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം.

വ​ഴി​യി​രി​കി​ൽ സ്ഥാ​പി​ച്ച ബോം​ബ് ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം സ്ഫോ​ട​ന​ത്തി​ലൂ​ടെ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ർ​ഷി​ദ് ടി​വി ചാ​ന​ലി​ന്‍റെ വാ​ഹ​ന​ത്തി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ചാ​ന​ലി​ലെ ജീ​വ​ന​ക്കാ​ർ സ​ഞ്ച​രി​ച്ച മി​നി​വാ​നി​ൽ 15 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഭീ​ക​ര​സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.