കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു
Saturday, May 30, 2020 2:19 PM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ഴി​യൂ​ർ സ്വ​ദേ​ശി ഹാ​ഷിം (62) ആ​ണ് മ​രി​ച്ച​ത്. ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ഹാ​ഷിം കു​ഴ​ഞ്ഞു​വീ​ണി​രു​ന്നു.നി​രീ​ക്ഷ​ണ​ത്തി​ലെ​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ചാ​ണ് ബ​ന്ധു​ക്ക​ൾ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​ത് ആ​രോ​ഗ്യ​വ​കു​പ്പും അ​റി​ഞ്ഞി​ല്ല.

കോ​വി​ഡ് സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഹാ​ഷി​മി​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി‌​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഹാ​ഷി​മു​മാ​യി ഇ​ട​പെ​ട്ട ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.