പ​ട​രു​ന്ന ആ​ശ​ങ്ക: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച​ത് 7,964 പേ​ര്‍​ക്ക്
Saturday, May 30, 2020 10:44 AM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 7,964 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന രോ​ഗ​വ്യാ​പ​ന നി​ര​ക്കാ​ണി​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 265 പേ​ര്‍ മ​രി​ച്ചു. രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ സം​ഖ്യ 4,971 ആ​യി. 86,422 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

അ​തേ​സ​മ​യം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. 62,228 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,682 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 116 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഇ​വി​ടെ മ​ര​ണ സം​ഖ്യ 2,098 ആ​യി ഉ​യ​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.