ഡ​ല്‍​ഹി എ​യിം​സി​ലെ 11 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കൂ​ടി കോ​വി​ഡ്
Saturday, May 30, 2020 10:13 AM IST
ന്യൂ​ഡ​ല്‍​ഹി: ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ ഡ​ല്‍​ഹി എ​യിം​സി​ലെ 11 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ എ​യിം​സി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 206 ആ​യി.

ഫെ​ബ്രു​വ​രി ഒന്നുമുതൽ ഇതുവരെ ​എ​യിം​സി​ലെ 206 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. ഇ​വ​രി​ല്‍ 150ല്‍ ​കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​ര്‍ രോ​ഗ മു​ക്ത​രാ​യി. ഇ​വ​ര്‍ ജോ​ലി​യി​ല്‍ തി​രി​കെ പ്ര​വേ​ശി​ച്ച​താ​യി ആ​ശു​പ​ത്രി വ​ക്താ​വ് അ​റി​യി​ച്ചു.

ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, ല​ബോ​റ​ട്ട​റി സ്റ്റാ​ഫ്, ടെ​ക്‌​നീ​ഷ്യ​ന്‍​മാ​ര്‍, സാ​നി​റ്റേ​ഷ​ന്‍ സ്റ്റാ​ഫ്, സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പ​ടെ​യു​ള്ള 64 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.