വി​ശ്വാ​സ് മേ​ത്ത ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി തി​ങ്ക​ളാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും
Friday, May 29, 2020 9:06 PM IST
തി​രു​വ​ന​ന്ത​പു​രം:​ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഡോ. ​വി​ശ്വാ​സ് മേ​ത്ത ജൂ​ൺ ഒ​ന്നി​ന് ചു​മ​ത​ല​യേ​ൽ​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​ൽ നി​ന്നു ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.

31 ഞാ​യ​റാ​ഴ്ച​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജൂ​ൺ ഒ​ന്നി​നു ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ 1986 ബാ​ച്ച് കേ​ര​ള കേ​ഡ൪ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് വി​ശ്വാ​സ് മേ​ത്ത.

വി​ര​മി​ക്കു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​ന് ശ​നി​യാ​ഴ്ച യാ​ത്ര​യ​യ​പ്പു ന​ൽ​കും. വൈ​കു​ന്നേ​രം ഡ൪​ബാ൪ ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​പ​ഹാ​രം ന​ൽ​കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട൪​ന്ന് മ​ന്ത്രി​മാ​രും ഏ​താ​നും സെ​ക്ര​ട്ട​റി​മാ​രും മാ​ത്ര​മാ​ണ് യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക. ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.