ര​ണ്ടു ത​ട​വു​കാ​ർ​ക്കു​കൂ​ടി കോ​വി​ഡ്; എ​യ​ർ ഇ​ന്ത്യ കാ​ബി​ൻ ക്രൂ​വി​നും രോ​ഗ​ബാ​ധ
Friday, May 29, 2020 6:40 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ടു ത​ട​വു​കാ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര സ്പെ​ഷ​ൻ സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ന്ന ര​ണ്ടു പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ, ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ലും റി​മാ​ൻ​ഡ് പ്ര​തി​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

മൂ​ന്ന് ഇ​ട​ങ്ങ​ളി​ലും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ ജ​യി​ലി​ലും വീ​ട്ടി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​പ്ര​തി​ക​ൾ ക​ഴി​ഞ്ഞ ബ്ലോ​ക്കി​ലെ മ​റ്റ് ത​ട​വു​കാ​രെ​യും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ത​ട​വു​കാ​രെ പ്ര​വേ​ശി​പ്പി​ച്ച് നി​രീ​ക്ഷി​ക്കാ​ൻ ഓ​രോ ജി​ല്ല​യി​ലും ഓ​രോ കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പ് നി​ശ്ച​യി​ച്ച് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് കേ​ന്ദ്ര​ങ്ങ​ളി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ത​ട​വു​കാ​രെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ജ​യി​ൽ ജീ​വ​ന​ക്കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഇ​തി​നു പു​റ​മേ എ​യ​ർ ഇ​ന്ത്യ​യു​ടെ കാ​ബി​ൻ ക്രൂ​വി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.