പ​ശ്ചി​മ ബം​ഗാ​ളി​ൽ ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ ജൂ​ൺ ഒ​ന്ന് മു​ത​ൽ തു​റ​ക്കു​ന്നു
Friday, May 29, 2020 6:03 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ എ​ല്ലാ ആ​രാ​ധാ​നാ​ല​യ​ങ്ങ​ളും ജൂ​ൺ ഒ​ന്ന് മു​ത​ൽ നി​ബ​ന്ധ​ന​ക​ളോ​ടെ തു​റ​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നാ​ലാം ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ക്കാ​ൻ ര​ണ്ട് ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് മ​മ​ത​യു​ടെ തീ​രു​മാ​നം.

ഇ​തോ​ടെ ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ‌ തു​റ​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​യി ബം​ഗാ​ൾ മാ​റു​ക​യാ​ണ്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​മെ​ങ്കി​ലും ച​ട​ങ്ങു​ക​ൾ​ക്ക് 10 പേ​ർ മാ​ത്ര​മേ പാ​ടു​ള്ളു എ​ന്ന നി​ബ​ന്ധ​ന​യും വ​ച്ചി​ട്ടു​ണ്ട്. വ​ലി​യ ച​ട​ങ്ങു​ക​ൾ​ക്കും സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും വി​ല​ക്കു​ണ്ട്.

ക്ഷേ​ത്ര​ങ്ങ​ൾ, മു​സ്‌​ലിം പ​ള്ളി​ക​ൾ, ഗു​രു​ദ്വാ​ര​ക​ൾ, ക്രി​സ്ത്യ​ൻ പ​ള്ളി​ക​ൾ എ​ല്ലാം തു​റ​ക്കും. പ​ക്ഷേ പ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ അ​നു​വ​ദി​ക്കി​ല്ല. മ​ത സ​മ്മേ​ള​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. ജൂ​ൺ ഒ​ന്ന് മു​ത​ൽ ഇ​ത് ന​ട​പ്പി​ലാ​ക്കും- മ​മ​ത പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.