ക​ള്ള​പ്പ​ണ​ക്കേസ്: പ​ത്ത് ല​ക്ഷം രൂ​പ പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഇ​ബ്രാ​ഹിം കു​ഞ്ഞ്
Friday, May 29, 2020 4:14 PM IST
കൊ​ച്ചി: ക​ള്ള​പ്പ​ണ​ക്കേ​സി​ൽ പ​രാ​തി​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് പൂ​ർ​ത്തി​യാ​യി. എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ല്‍ ഇന്ന് വി​ളി​ച്ച് വ​രു​ത്തി വി​ജി​ല​ൻ​സാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോ​ദ്യം ചെ​യ്ത​ത്.

പ​രാ​തി​ക്കാ​ര​ൻ പ​ത്ത് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ഇ​ബ്രാ​ഹിം കു​ഞ്ഞ് ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പ​രാ​തി​ക്കാ​ര​ൻ ര​ണ്ട് ത​വ​ണ വീ​ട്ടി​ലെ​ത്തി​യെ​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ താ​ൻ അ​ത് നി​ര​സി​ച്ചു. കേ​സി​ൽ സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രാ​തി​ക്കാ​ര​നെ​തി​രെ കേ​സ് കൊ​ടു​ക്കാ​തി​രു​ന്ന​ത് താ​ൻ ഒ​രു പൊ​തു പ്ര​വ​ർ​ത്ത​ക​ൻ ആ​യ​തി​നാ​ലും കേ​സു​ക​ളു​ടെ പു​റ​കെ ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ട് ഉ​ള്ള​തി​നാ​ലു​മാ​ണ്. ത​നി​ക്കെ​തി​രാ​യ ഹ​ർ​ജി​ക്കു​പി​ന്നി​ൽ ബ്ലാ​ക്മെ​യി​ലിം​ഗാ​ണ്. ക​ള്ള എ​ഗ്രി​മെ​ന്‍റ് ഉ​ണ്ടാ​ക്കാ​ൻ വി​ദ​ഗ്ധ​നാ​ണ് പ​രാ​തി​ക്കാ​ര​ൻ. പാ​ലാ​രി​വ​ട്ടം കേ​സ് നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കി നീ​ങ്ങു​മെ​ന്നും ഇ​ബ്രാ​ഹിം കു​ഞ്ഞ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വി​ജ​ല​ൻ​സ് ഇ​ന്ന് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോ​ദ്യം ചെ​യ്ത​ത്. കേ​സ് പി​ൻ​വ​ലി​ക്കാ​ൻ ഇ​ബ്രാ​ഹിം​കു​ഞ്ഞ് അ​ഞ്ചു​ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്‌​തെ​ന്നാ​ണ് ഗി​രീ​ഷ് ബാ​ബു ന​ല്‍​കി​യ പ​രാ​തി​യി​ലു​ള്ള​ത്. ഗി​രീ​ഷ് ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ൽ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ കേ​സെടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.