പാ​ല​ക്കാ​ട്ട് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 100 ക​ട​ന്നു
Thursday, May 28, 2020 8:00 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ള്ള ജി​ല്ല​യാ​യി പാ​ല​ക്കാ​ട്. നൂ​റി​ല​ധി​കം പേ​ർ​ക്കാ​ണ് പാ​ല​ക്കാ​ട്ട് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ജില്ലയിൽ ഇ​ന്ന് 16 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പാ​ല​ക്കാ​ട്ട് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 105 ആ​യി ഉ​യ​ർ​ന്നു.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ പാ​ല​ക്കാ​ടി​നു തൊ​ട്ടു​പി​ന്നി​ൽ ക​ണ്ണൂ​രാ​ണ്. 93 പേ​ർ​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കാ​സ​ർ​ഗോ​ട്ട് 63 രോ​ഗി​ക​ളും മ​ല​പ്പു​റ​ത്ത് 52 രോ​ഗി​ക​ളു​മാ​ണ് ഉ​ള്ള​ത്.

ഇ​ടു​ക്കി​യി​ലാ​ണ് കു​റ​വ് രോ​ഗി​ക​ൾ ഉ​ള്ള​ത്. മൂ​ന്ന് കോ​വി​ഡ് രോ​ഗി​ക​ൾ മാ​ത്ര​മാ​ണ് ഇ​ടു​ക്കി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 1,088 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 526 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.